പാലക്കാട്: ലോക്ക്ഡൗണിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ചതോടെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സാധാരണ രീതിയിലേക്ക്. വർക്ക് ഫ്രം ഹോം പൂർണമായി ഒഴിവാക്കി. കൊവിഡ് അനുബന്ധ ജോലികൾക്ക് നിയോഗിക്കപ്പെട്ടവർക്ക് മാത്രമാണിളവ്. ഇവർ കൊവിഡ് ജോലിയില്ലാത്ത ദിവസം ഓഫീസിൽ എത്തണം. കൊവിഡ് മാനദണ്ഡം പാലിച്ച് പൊതുജനങ്ങളെ ഓഫീസുകളിലേക്ക് പ്രവേശിപ്പിക്കും.
18 മുതൽ ശനിയാഴ്ചയും പ്രവർത്തി ദിവസമാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ശനിയാഴ്ച സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നത്. കൊവിഡും ടി.പി.ആറും കുറഞ്ഞ പശ്ചാത്തലത്തിലാണ് മുഴുവൻ ജീവനക്കാരും എത്തണമെന്ന് നിർദേശം നൽകിയത്. ഓരോ സ്ഥാപനത്തിലെയും മേധാവികൾ ഹാജർ പരിശോധിക്കും. ജീവനക്കാരിൽ വാക്സിൻ എടുക്കാത്തവർ ഉടൻ ആദ്യ ഡോസെങ്കിലും സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |