പാലക്കാട്: കെ.എസ്.ടി.എയുടെ നേതൃത്വത്തിൽ ജില്ലയിലെ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാലയങ്ങൾ പൊതുജന പങ്കാളിത്തത്തോടെ നടത്തുന്ന ശുചീകരണ യജ്ഞത്തിന് തുടക്കം. ജില്ലാതല ഉദ്ഘാടനം കുഴൽമന്ദം പല്ലഞ്ചാത്തനൂർ ഗവ. എൽ.പി സ്കൂളിൽ കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എം.കെ. നൗഷാദലി നിർവഹിച്ചു. സെപ്തംബർ 30നകം ജില്ലയിലെ വിദ്യാലയങ്ങളുടെ ശുചീകരണം അതത് സ്കൂളുകളിലെ അദ്ധ്യാപകരുടെയും പി.ടി.എയുടെയും സഹകരണത്തോടെ പൂർത്തിയാക്കും.
കെ.എസ്.ടി.എയ്ക്കൊപ്പം എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംഘടനകളും വരും ദിവസങ്ങളിൽ ശുചീകരണത്തിന്റെ ഭാഗമാകും. ചില സ്കൂളുകൾ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളാണ്. അത്തരം സ്കൂളുകളിൽ നിന്ന് സെപ്തംബർ അവസാനം രോഗികളെ ആശുപത്രികളിലേക്ക് മാറ്റും. പൂർണമായി അണുവിമുക്തമാക്കിയാണ് ക്ലാസ് മുറികൾ ഒരുക്കുക. പരിപാടിയിൽ കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് ടി. ജയപ്രകാശ്, സെക്രട്ടറി എം.ആർ. മഹേഷ് കുമാർ, വി.ജെ. ജോൺസൺ, വി.പി. ശശികുമാർ, സാജോ ജോൺ, പി. പ്രകാശൻ, ലീന, ഹിബത്തുള്ള, അഭിലാഷ്, കെ.കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |