SignIn
Kerala Kaumudi Online
Thursday, 25 April 2024 7.27 PM IST

അരിമണിയിൽ പ്രധാനമന്ത്രിയുടെ ചിത്രം വരച്ച് കൊച്ചുമിടുക്കൻ

picture
അരിമണിയിൽ തീർത്ത മോദിയുടെ ചിത്രം

വടക്കഞ്ചേരി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിന് അരിമണിയിൽ മോദിയുടെ ചിത്രം വരച്ച് കൊച്ചുമിടുക്കൻ. ഏകദേശം ഒരുലക്ഷം അരിമണികൾ ഉപയോഗിച്ചാണ് ജി. അമിത് കൃഷ്ണ പ്രധാനമന്ത്രിയുടെ ചിത്രം തയ്യാറാക്കിയത്.

ചിത്രകലാ അദ്ധ്യാപകരായ എൻ.കെ. ശ്രീദേവിയുടെയും ജി. ഗോപാലിന്റെയും ഏകമകനാണ് അമിത് കൃഷ്ണ. മൂന്ന് വയസു മുതൽ വരകളും വർണങ്ങളും കണ്ട് വളർന്ന അമിത്കൃഷ്ണ ഇതിനകം നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്.

അരിമണികൾ ഉപയോഗിച്ച് എ.ആർ. റഹ്മാൻ, ബ്രൂസിലി, മോഹൻലാൽ, മുഖ്യമന്ത്രി പിണറായി വിജയൻ, അബ്ദുൾകലാം എന്നിവരുടെ ഫോട്ടോകൾ ചെയ്തിട്ടുണ്ടെങ്കിലും ഇത്രവലിയ ചിത്രം ആദ്യമായിട്ടാണ്. നാലടി നീളവും മൂന്നടി വീതിയുമുണ്ട് ചിത്രത്തിന്. മൂന്നുമണിക്കൂർ സമയമെടുത്താണ് ഏകദേശം ഒരു ലക്ഷം അരിമണികൾ ഉപയോഗിച്ച് പ്രധാനമന്ത്രിയുടെ ചിത്രം പൂർത്തീകരിച്ചത്.

ചിത്രകലയിൽ എന്നും വേറിട്ട ശൈലി ഇഷ്ടപ്പെടുന്ന അമിത് നിരവധി പെയിന്റിംഗ് എക്‌സിബിഷനുകളിലും പെയിന്റിംഗ് സ്ട്രീറ്റ് ഷോകളിലും പങ്കെടുത്തിട്ടുണ്ട്. അരിമണികൾ ഉപയോഗിച്ച് ചിത്രങ്ങൾ വരയ്ക്കുന്ന ഒരു പുതിയ ശൈലിയിൽ ഒരു വർഷമായി സ്വയം പരിശീലനം നേടുന്നു. ഫിംഗർ പെയിന്റിംഗ്, പെൻസിൽ ഷൈഡിംഗ്, ഓയിൽ പെയിന്റിംഗ്, ഡിജിറ്റൽ പെയിന്റിംഗ് എന്നിവയും ചെയ്യാറുണ്ട്. എങ്കിലും ഈ കലാകാരന് കൂടുതലിഷ്ടം അരിമണിയിലും ചിത്രം രചിക്കുന്ന വേറിട്ട ശൈലിയാണ്. പന്തലാംപാടം മേരിമാതാ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് അമിത് കൃഷ്ണ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.