പട്ടാമ്പി: 1.2 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. നമ്പ്രം ദേശത്ത് മഠത്തിരുത്തിഞാലിൽ ഷാജഹാനെയാണ് പട്ടാമ്പി എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.വസന്ത കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രതിയുടെ ജീപ്പും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. പട്ടാമ്പി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പട്ടാമ്പി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവെന്റീവ് ഓഫീസർ(ഗ്രേഡ്) കെ.ഒ.പ്രസന്നൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ഇ.ആർ.രാജേഷ്, സി.പി.ആരിഫ്, കെ.കെ.ഷാജി, വനിത സിവിൽ എക്സൈസ് ഓഫീസർ പൊന്നുവാവ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |