പാലക്കാട്: നാർക്കോട്ടിക്ക് ജിഹാദ് വിവാദത്തിൽ സർക്കാറിന്റെ ഭാഗത്തുനിന്നും പ്രശ്ന പരിഹാരത്തിന് ഒരു ശ്രമവും നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സർക്കാർ ചർച്ചയ്ക്ക് തയ്യറാവാത്തതിനാലാണ് പ്രതിപക്ഷം നേതാക്കളെ കണ്ടത്. സർക്കാർ പ്രശ്ന പരിഹാരത്തിന് മുൻകൈ എടുത്താൽ പ്രതിപക്ഷം എല്ലാ പിന്തുണയും നൽകും. സംഘ് പരിവാർ അജണ്ടയുണ്ട്. അത് മുതലെടുപ്പിനായി പലരും ശ്രമിക്കുന്നു. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ചേർന്ന് സംഘർഷത്തിന് അയവ് വരുത്തനാണ് ശ്രമിച്ചത്. സി.പി.എം പല അഭിപ്രായങ്ങളാണ് പാല ബിഷപ്പിന്റെ പ്രസ്താവനയിൽ നടത്തിയതെന്നും വി.ഡി.സതീശൻ പാലക്കാട് മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |