പാലക്കാട്: ബി.ജെ.പി ഭരണം ദയനീയ പരാജയമാണെന്ന് ആരോപിച്ച് യു.ഡി.എഫ് കൗൺസിലർമാർ നടത്തുന്ന വാഹന പ്രചരണ ജാഥയുടെ രണ്ടാം ദിവസ ഉദ്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ നിർവഹിച്ചു. തകർന്നു തരിപ്പണമായ റോഡുകളും ചീഞ്ഞുനാറുന്ന നഗരവും നഗരസഭാ ഭരണത്തിന്റെ പ്രതിഫലനമാണെന്ന് ആരോപിച്ചാണ് പ്രചാരണ ജാഥ നടക്കുന്നത്. പി.എച്ച്. മുസ്തഫ അദ്ധ്യക്ഷനായി.
യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എം. സുനിൽകുമാർ, സെക്രട്ടറി മുജീബ് റഹ്മാൻ യു.ഡി.എഫ് നഗരസഭാ കക്ഷി നേതാക്കളായ ബി സുഭാഷ്, സൈദ് മീരാൻ ബാബു, കൗൺസിലർമാരായ പി.കെ. ഹസ്സനുപ്പ, എ. കൃഷ്ണൻ, ഡി. സജിത്ത്കുമാർ, സാജോ ജോൺ, ബഷീറുപ്പാ, മൻസൂർ മണലാഞ്ചേരി, മിനി ബാബു, കെ. സുജാത, അനുപമ പ്രശോഭ്, വി. ജോതിമണി, പി.എസ്. വിപിൻ, സദ്ദാം ഹുസൈൻ, രഞ്ജിത്ത്, അയൂബ് കള്ളിക്കാട്, അഷറഫ്, എ. ചെമ്പകം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |