SignIn
Kerala Kaumudi Online
Thursday, 25 April 2024 12.49 PM IST

കുമ്പളക്കോട് പാലത്തിന്റെ നവീകരണം ആരംഭിച്ചു

palam
കൈവരികൾ തകർന്ന കുമ്പളക്കോട് പാലത്തിൽ താൽക്കാലിക സംരക്ഷണം ഒരുക്കിയപ്പോൾ.

നെന്മാറ: മംഗലം- ഗോവിന്ദാപുരം പാതയിലെ കുമ്പളക്കോട് പാലം നവീകരണം ആരംഭിച്ചു. കൈവരികൾ തകർന്ന പാലത്തിന്റെ പല ഭാഗവും മരക്കൊമ്പുകളും പൈപ്പുകളും ഉപയോഗിച്ച് കെട്ടിയിരിക്കുകയാണ്. ഇവയിൽ വള്ളികളും മറ്റും പടർന്നിട്ടുണ്ട്. ഇവ മാറ്റി പുതിയ കൈവരികൾ നിർമ്മിക്കുന്ന ജോലികളാണ് ആരംഭിച്ചത്. പാലത്തിന്റെ വശങ്ങളിലെ തകർന്ന സംരക്ഷണ ഭിത്തികളും പുനർനിർമ്മിക്കും.

നെന്മാറ, എലവഞ്ചേരി പഞ്ചായത്തുകൾ അതിരിടുന്ന അന്തർ സംസ്ഥാന പാതയിലെ പ്രധാന പാലങ്ങളിൽ ഒന്നാണിത്. തമിഴ്നാട്ടിലേക്കും തിരിച്ചുമുള്ള നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന കുമ്പളക്കോട് പാലത്തിന് വീതി കുറവാണ്. ഒരേ സമയം വലിയ വാഹനങ്ങൾക്ക് ഒരുവശത്തേക്ക് മാത്രമേ പ്രവേശിക്കാനാകൂ. എതിർ വശത്ത് നിന്ന് വാഹനങ്ങൾ വന്നാൽ ഞെരുങ്ങി പോകുന്ന വാഹനങ്ങളുടെ വശങ്ങൾ ഉരസി കൈവരി തകരുന്നത് നിത്യസംഭവമാണ്. പാലം പുതുക്കി പണിയണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് ദേശീയപാതയാക്കി പുതുക്കിപ്പണിയുമ്പോൾ കുമ്പളക്കോട് പാലവും പുതുക്കിപ്പണിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും യാത്രക്കാരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.