SignIn
Kerala Kaumudi Online
Saturday, 20 April 2024 7.33 AM IST

ഹരിതകർമ്മസേന മാലിന്യശേഖരണം കലണ്ടർ പ്രകാരം

waste

പാലക്കാട്: ജില്ലയിൽ ഹരിതകർമ്മസേനയുടെ കലണ്ടർ പ്രകാരമുള്ള മാലിന്യ ശേഖരണം പുരോഗമിക്കുന്നു. ഓരോ മാസവും ശേഖരിക്കേണ്ട മാലിന്യം ടൈംടേബിൾ അനുസരിച്ച് ക്രമപ്പെടുത്തിയാണ് ശേഖരണം നടക്കുന്നത്. ഇതിന്റെ ഭാഗമായി അതത് മാസങ്ങളിൽ ശേഖരിക്കേണ്ട മാലിന്യം ഏതെല്ലാം എന്നത് സംബന്ധിച്ചാണ് കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്. എല്ലാ മാസങ്ങളിലും ഇതു പ്രകാരമായിരിക്കും മാലിന്യ ശേഖരണം.

മാലിന്യങ്ങളിൽ പൊതുവെ കൂടുതലായി വരുന്ന പേപ്പർ, പ്ലാസ്റ്റിക് മാലിന്യം എല്ലാ മാസവും ശേഖരിക്കും. ഇ- മാലിന്യം, തുണി മാലിന്യം, ചില്ല് തുടങ്ങിയവ ഓരോ മാസങ്ങൾ ക്രമപ്പെടുത്തിയാണ് ശേഖരിക്കുന്നത്. ഇത്തരത്തിൽ ജില്ലയിലെ പഞ്ചായത്തുകളിൽ നിന്നും ഹരിതകർമ്മസേന അംഗങ്ങൾ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങളെ ക്ലീൻ കേരള കമ്പനിക്കാണ് കൈമാറുക. ചില്ല്, ഇരുമ്പ് കഷ്ണങ്ങൾ, മരുന്ന് സ്ട്രിപ്പ് തുടങ്ങിയ മാലിന്യം അധിക പണം നൽകിയാണ് കമ്പനിക്ക് കൈമാറുക.

മാലിന്യശേഖരണ കലണ്ടർ ഇങ്ങനെ

  • പേപ്പർ, പ്ലാസ്റ്റിക് കവറുകൾ എല്ലാ മാസവും
  • ജനുവരി, ഏപ്രിൽ, ജൂലായ്, ഒക്ടോബർ- ചെരുപ്പ്, ബാഗ്
  • ഫെബ്രുവരി, മേയ്, ആഗസ്റ്റ്, നവംബർ- കണ്ണാടി, ചില്ല്, കുപ്പി
  • മാർച്ച്, ജൂൺ, ഡിസംബർ- ഇ- മാലിന്യം
  • ജനുവരി, മാർച്ച്, ജൂൺ, സെപ്തംബർ, ഡിസംബർ- മരുന്ന് സ്ട്രിപ്പ്
  • ഏപ്രിൽ, സെപ്തംബർ- തുണി മാലിന്യം

വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യത്തിന് സർവീസ് ചാർജ്ജായി 50 രൂപയാണ് ലഭിക്കുക. ഗ്രാമീണ മേഖലയിലുള്ള പല വീട്ടുകാരും പണം ലഭിക്കാൻ മടിക്കുന്ന അവസ്ഥയുണ്ട്. രണ്ടു പേർ വീതമുള്ള ഗ്രൂപ്പുകളായാണ് ഓരോ വാർഡിലും മാലിന്യം ശേഖരിക്കുന്നത്. ഇത്തരത്തിൽ 500 വീടുകളുടെ ഒരു വാർഡിൽ അഞ്ച് ഗ്രൂപ്പുകൾ ചേർന്ന് മൂന്ന് ദിവസം കൊണ്ട് മാലിന്യം ശേഖരിക്കും.

- കെ. മാലതി, ഹരിതകർമ്മസേന പ്രസിഡന്റ്, പുതുപ്പരിയാരം പഞ്ചായത്ത്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.