പട്ടാമ്പി: കൊടലൂർ ഗ്രാമത്തിലെ വിദ്യാർത്ഥി കൂട്ടായ്മയായ 'ദിശ ഗ്രാമദീപം' സേവനദിനം ആചരിച്ചു. ഗാന്ധി ജയന്തിയോട് അനുബന്ധിച്ച ശുചിത്വ വാരാചരണ പരിപാടിയുടെ ഭാഗമായി, ഗ്രാമദീപം അംഗങ്ങൾ കൊടലൂർ പ്രൈമറി ഹെൽത്ത് സെന്റർ, അങ്കണവാടി എന്നിവയുടെ പരിസരം ശുചീകരിച്ചു. പട്ടാമ്പി നഗരസഭാ കൗൺസിലർ സൈതലവി വടക്കേതിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമദീപം വില്ലേജ് കരിയർ ഗൈഡ് ഡോ. അബ്ദുപതിയിൽ അദ്ധ്യക്ഷനായി. കൗൺസിലർ മുനീറ ഉനൈസ്, ആയിഷ ഷെമീർ, അനുശ്രീ സുധാകരൻ, അനസ് കൊടലൂർ എന്നിവർ പങ്കെടുത്തു. ഗ്രാമദീപത്തിന്റെ പുതിയ ഭാരവാഹികളായി ടി.പി. നൈഷാന (പ്രസിഡന്റ്), കെ. നസീം (വൈസ് പ്രസിഡന്റ്), കെ. ഷമീമ (സെക്രട്ടറി), പി. നദ (ജോ. സെക്രട്ടറി), പി. ഫാസില (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |