പാലക്കാട്: ജില്ലയിൽ സിവിൽ സർവീസ് കായിക മേളയ്ക്ക് തുടക്കമായി. മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ കളക്ടർ മൃൺമയി ജോഷി സ്വാമീസ് സ്മാഷ് ഇൻഡോർ കോർട്ടിൽ നിർവഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സി.ഹരിദാസ് അദ്ധ്യക്ഷനായി. ഹരിയാനയിൽ നടന്ന ദേശീയ സിവിൽ സർവീസ് മീറ്റിൽ ജേതാക്കളായ കെ.പി.ഷമീർ, കെ.അരുൺ എന്നിവരെ അനുമോദിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ.പി.ജയപ്രകാശ്, ഡോ. പി.സി.ഏലിയാമ്മ, ഷട്ടിൽ ബാഡ്മിന്റൻ അസോസിയേഷൻ പ്രസിഡന്റ് ടി എബ്രഹാം, സെക്രട്ടറി ജയറാം, സ്വാമീഷ് സ്മാഷ് ഇൻഡോർ കോർട്ട് പ്രൊപ്രൈറ്റർ വിനോദ്, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം അഡ്വ. രമേശ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗങ്ങളായ എം.രാമചന്ദ്രൻ, ഡി.സി ബാബു, സ്പോർട്സ് കൗൺസിൽ സെക്രട്ടറി ബിജു ഗ്രിഗറി, എക്സിക്യൂട്ടീവ് അംഗം ടി.കെ ഹെൻട്രി എന്നിവർ സംസാരിച്ചു. പ്രതികൂല കാലാവസ്ഥ കാരണം ക്രിക്കറ്റ് സെലക്ഷൻ മാറ്റിവെച്ചു. പുതുക്കിയതിയതി പിന്നീട് അറിയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |