കൊല്ലങ്കോട്: പല്ലശ്ശന ഇന്ദിരാ പ്രിയദർശനി വനിതാ കൂട്ടായ്മ വാർഷിക കൺവെൻഷനും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടന്നു. പരിപാടി രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്തു. കൊവിഡ് മഹാമാരികാലത്തും വിദ്യാർത്ഥികൾ പ്രതിസന്ധി തരണം ചെയ്തു നേടിയ വിജയം തുടർന്നുള്ള ജീവിതത്തിന് മുതൽകൂട്ടായിരിക്കുമെന്ന് എം.പി പറഞ്ഞു. ഇന്ദിരാ പ്രിയദർശനി വനിതാ കൂട്ടായ്മ പ്രസിഡന്റ് ബ്രിജിത ശ്രീജത്ത് അദ്ധ്യക്ഷനായി. യോഗത്തിൽ ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡന്റ് അഡ്വ. സുമേഷ് അച്യുതൻ മുഖ്യപ്രഭാഷണം നടത്തി. പാളയം പ്രദീപ്, രോഹിത്ത് കൃഷ്ണൻ, എസ്. ഹനീഫ, പി.എസ്. രാമനാഥൻ, എസ്. അശോകൻ, ആർ. ജയനാരായണൻ, വി. ഗോപാലകൃഷ്ണൻ, കെ.കെ. ഹരിദാസ്, രജിത ഹരി, സുമതി ഹരിദാസ്, എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |