പട്ടാമ്പി: പൊതു വിദ്യാഭ്യാസ വകുപ്പ്, ഡയറ്റ്, സമഗ്ര ശിക്ഷ കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പട്ടാമ്പി ബി.ആർ.സിയുടെ കീഴിൽ ഓരോ വിദ്യാർത്ഥിയുടെ വീട്ടിലും ഒരു ലൈബ്രറി വായനാ വസന്തം പദ്ധതിയുടെ ബി.ആർ.സി തല ഉദ്ഘാടനം പട്ടാമ്പി നഗരസഭ വൈസ് ചെയർമാൻ ടി.പി ഷാജി നിർവഹിച്ചു.
പട്ടാമ്പി എ.ഇ.ഒ ലതിക് അധ്യക്ഷനായി. ഡയറ്റ് അക്കാദമിക് കോർഡിനേറ്റർ ഡോ. എം. ഷഹീദലി , ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ വി.പി മനോജ് ,കൈറ്റ് മാസ്റ്റർ ട്രെയ്നർ സിം രാജ് , വിവിധ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ,ബി.ആർ.സി പ്രതിനിധികൾ സംബന്ധിച്ചു. വിദ്യാലയങ്ങൾ തുറക്കുന്നതിന് മുന്നൊരുക്ക മാർഗരേഖകൾ, അക്കാദമിക് മാർഗരേഖകൾ, രക്ഷാകർതൃ ശാക്തീകരണ മൊഡ്യൂൾ എന്നിവ ചർച്ച ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |