പാലക്കാട്: ചെറുകാടിന്റെ പേരിൽ കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി ഓഫീസിൽ ലൈബ്രറി ആരംഭിച്ചു. ചെറുകാടിന്റെ ദിനത്തിൽ അദ്ദേഹത്തിന്റെ മക്കളായ കെ.പി. രമണൻ, സി.പി. ചിത്ര എന്നിവർ ചേർന്ന് ലൈബ്രറി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ടി. ജയപ്രകാശ് അദ്ധ്യക്ഷനായി. 13 സബ് ജില്ലകളിലായി ഒക്ടോബർ രണ്ടു മുതൽ ശേഖരണം നടത്തിയ പുസ്തകങ്ങൾ കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് പി. വേണുഗോപാലൻ സ്വീകരിച്ചു. ചെറുകാടിന്റെ ഛായാചിത്രം സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രവർത്തക സമിതി അംഗം വി.കെ. ജയപ്രകാശ് അനാച്ഛാദനം ചെയ്തു. മെമ്പർഷിപ്പ് വിതരണം സംസ്ഥാന പ്രവർത്തക സമിതി അംഗം എം.എ. അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. പി.പി. ഷാജു, കെ. പ്രസാദ്, ജോസഫ് ചാക്കോ, ഉമാ മഹേശ്വരി, അജില, എം. കൃഷ്ണദാസ്, എം.ആർ. മഹേഷ് കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |