പാലക്കാട്: കല്ലേകുളങ്ങര ഏമൂര്‍ഭഗവതി ക്ഷേത്രത്തിന്റെ രണ്ടാം ഘട്ടം പ്രവര്‍ത്തനമായ ദേവിയുടെ ശ്രീകോവില്‍ നവീകരണത്തിന്റെ നിധിസമാഹരണം ഇന്ന് രാവിലെ 10.30ന് ക്ഷേത്ര സപ്താഹ മണ്ഡപത്തില്‍ നടക്കും. കലശകമ്മിറ്റി അദ്ധ്യക്ഷന്‍ ഡി.വി.കൃഷ്ണപ്രസാദ് അദ്ധ്യക്ഷത വഹിക്കും. സുമ പുത്തന്‍വീട് ഈശ്വരപ്രാര്‍ത്ഥനയും കലശകമ്മിറ്റി സെക്രട്ടറി പി.ഉണ്ണിക്കൃഷ്ണന് സ്വാഗതവും കൈമുക്ക്മന വാസുദേവന്‍ നമ്പൂതിരിപ്പാട് ഭദ്രദീപവും തെളിയിക്കും. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്.മുരളി പാലക്കാട്ടുശ്ശേരി വലിയരാജാവ് കിഴക്കേകോണിക്കലിടം ചാത്തുഅച്ചനില് നിന്ന് ആദ്യധനം സ്വീകരിച്ച് ധനശേഖരണ യജ്ഞം ഉദ്ഘാടനം ചെയ്യും. സംവിധായകനും എഴുത്തുകാരനും പ്രഭാഷകനുമായ ശരത്.എ.ഹരിദാസന് ക്ഷേത്രം ഊരാളന്കുറൂര്മന കെ.അഷ്ടമൂര്‍ത്തിക്ക് ആദ്യ ബ്രൗഷര്‍ നല്കി ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |