ചെർപ്പുളശ്ശേരി: പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ 2022ലെ കാളവേലാഘോഷങ്ങൾ കൊവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി ആഘോഷിക്കാൻ കഴിഞ്ഞദിവസം ചേർന്ന ജനൽ ബോഡി യോഗത്തിൽ തീരുമാനിച്ചു. കൊവിഡായതിനാൽ കഴിഞ്ഞ വർഷം ക്ഷേത്രത്തിലെ കാളവേല, പൂരാഘോഷങ്ങൾ ചടങ്ങ് മാത്രമായാണ് നടത്തിയത്.
2022 ജനുവരി 16നാണ് കൊടിയേറ്റം. തുടർന്ന് ഒരുമാസം നീണ്ടുനിൽക്കുന്ന കലാപരിപാടികളുണ്ടാകും. ഫെബ്രുവരി 11ന് പൂരവും 12ന് കാളവേലയും 13ന് താലപ്പൊലിയും നടക്കും. 2022 കാളവേലാഘോഷ കമ്മിറ്റി ഭാരവാഹികളായി ജി.സുബ്രഹ്മണ്യൻ (പ്രസിഡന്റ് ), ജയപ്രകാശ് മനവഴി (സെക്രട്ടറി), വി.എസ്. അനന്ദു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |