അലനല്ലൂർ: കൊവിഡാനന്തരം പ്രദേശത്തുണ്ടായ ജീവിതക്രമങ്ങളിലെ മാറ്റങ്ങൾ സർവ്വെ നടത്തി കണ്ടെത്തുകയാണ് അലനല്ലൂർ ഗവ. ഹൈസ്കൂളിലെ ഒമ്പതാം ക്ലാസുകാരിയായ സി.എസ്.ആര്യ. കൊവിഡ് കാലത്തും തുടർന്നും സമൂഹത്തിൽ സംഭവിച്ച ആരോഗ്യ വിദ്യാഭ്യാസ ജീവിത ക്രമങ്ങളാണ് സർവേക്ക് വിധേയമാക്കിയത്. ശാസ്ത്രരംഗം പ്രൊജക്ടിന്റെ ഭാഗമായുള്ള കണ്ടെത്തലുകൾ ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.രഘുനാഥിന് ആര്യ സമർപ്പിച്ചു.
അലനല്ലൂർ ടൗണും പരിസരവുമാണ് സർവേക്കായി തിരഞ്ഞെടുത്തിരുന്നത്. കൊവിഡ് കാലത്തെ ഓൺലൈൻ ഉപയോഗം വിവരവിനിമയ സാങ്കേതിക വിദ്യയിൽ വിവിധ നൈപുണികൾ കുട്ടികളും മുതിർന്നവരും സ്വായത്തമാക്കിയതായും രണ്ട് വാക്സിൻ നേടിയവരിലെ കൊവിഡ് പ്രതിരോധത്തിലെ എസ്.എം.എസ് അലംഭാവം, അമിതമായ മൊബൈൽ ഉപയോഗം തീർത്ത ആരോഗ്യപ്രശ്നങ്ങൾ, ഭാഷ, ഗണിതം തുടങ്ങിയവയിലെ പഠന വിടവുകൾ, കുടുംബാംഗങ്ങൾക്കിടയിൽ വന്ന ആത്മബന്ധങ്ങൾ, കൊവിഡാനന്തര ക്ലാസ് മുറികളിലെ പഠനാവസ്ഥ തുടങ്ങി നിരവധി കണ്ടെത്തലുകൾ റിപ്പോർട്ടിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |