മണ്ണാർക്കാട്: മെഡിക്കൽ സർട്ടിഫിക്കറ്റിന് അപേക്ഷ കൊടുക്കാൻ വെള്ളപേപ്പർ ചോദിച്ചതിന് മണ്ണാർക്കാട് താലൂക്ക് ആശുപത്രി അധികൃതർ നിഷേധാത്മക മറുപടി നൽകിയെന്ന് കാണിച്ച് തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സലീം ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിനെതിരെ താലൂക്കാശുപത്രിയിലെ ജീവനക്കാർ രംഗത്ത്.
കെവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സംസ്ഥാന തലത്തിൽ മികച്ച പ്രവർത്തനം നടത്തിയ ആശുപത്രിയാണ് മണ്ണാർക്കാട് താലൂക്ക് ആശുപത്രി. ഊണും ഉറക്കവും ഒഴിച്ച് കൊവിഡ് പ്രതിരോധത്തിൽ പങ്കാളികളായ ഈ ആശുപത്രിയിലെ ജീവനക്കാർക്കെതിരെയാണ് ഈ വ്യാജ പ്രചാരണം.
ഒരു വയോധികനോ ഭിന്നശേഷിക്കാരനോ വന്നാൽ അവരുടെ ആവശ്യങ്ങൾ കൂടെ നിന്ന് ചെയ്ത് കൊടുക്കുന്ന ജീവനക്കാർക്കെതിരെയാണ് ജനപ്രതിനിധി ഇത്തരം കെട്ടിച്ചമച്ച ആരോപണം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതെന്ന്
താലൂക്ക് ആശുപത്രി സ്റ്റാഫ് കൗൺസിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |