ചെർപ്പുളശ്ശേരി: മലബാറിലെ ശബരിമല എന്നറിയപ്പെടുന്ന ചെർപ്പുളശ്ശേരി അയ്യപ്പൻ കാവ് മണ്ഡല കാല ഉത്സവത്തിന് ഒരുങ്ങി. ക്ഷേത്രം തന്ത്രി അഴകത്ത് ശാസ്തൃ ശർമ്മൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ 40 ദിവസം നീളുന്ന വിശേഷാൽ തന്ത്രി പൂജയും നവകം, പഞ്ചഗവ്യം എന്നിവയും ഉണ്ടാകും. 41 ദിവസം കളഭാഭിഷേകവും ചുറ്റുവിളക്ക്, തിയ്യാട്ട് എന്നിവയും നടക്കും. എല്ലാ ദിവസവും വൈകീട്ട് ദീപാരാധനക്ക് ശേഷം ക്ഷേത്രം ജീവനക്കാരുടെ സ്പെഷൽ കേളിയും ഉണ്ടാകും. ഡിസംബർ 11ന് ദേശവിളക്ക്, 16ന് ലോകർ തിയ്യാട്ട് എന്നിവയും നടക്കും. മുൻ വർഷങ്ങളിലേതു പോലെ അയ്യപ്പ ഭക്തർക്ക് മാലയിടുന്നതിനും കെട്ടുനിറക്കുന്നതിനും വിപുലമായ സൗകര്യം ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |