പാലക്കാട്: തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ളവർക്ക് ആനുകൂല്യങ്ങൾക്കുള്ള സേവന കാലാവധി മൂന്ന് വർഷമായി ഉയർത്തിയ തീരുമാനം പിൻവലിച്ച് മുമ്പത്തേതുപോലെ ഒരു വർഷമായി നിശ്ചയിക്കണമെന്ന് തയ്യൽ തൊഴിലാളി
കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പാലക്കാട് ശിക്ഷക്ക് സദനിൽ സംസ്ഥാന പ്രസിഡന്റ് ബാബു അമ്മ വീടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി.മുരളീധരൻ, സംസ്ഥാന ജനറൽ സെക്രട്ടറി സുധാകരൻ പ്ലാക്കാട്ട്, എം.കബീർ, ജയരാമൻ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |