കൂറ്റനാട്: എസ്.എൻ.ഡി.പി മൂളി പറമ്പ് ശാഖയും ഈഴവ ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് അനുസ്മരണ സമ്മേളനവും വിശേഷാൽ പൊതുയോഗവും നടത്തി. യോഗം ഒറ്റപ്പാലം താലൂക്ക് യൂണിയൻ ഡയറക്ടർ ബോർഡ് അംഗം കെ.ആർ. ബാലൻ ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡന്റ് ഹരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ഭാരവാഹികളായിരുന്ന പയ്യട ശ്രീധരൻ വൈദ്യർ, ഗംഗാധരൻ സി, രവീന്ദ്രൻ പി എന്നിവരെ യോഗത്തിൽ അനുസ്മരിച്ചു. സ്വാമി അഭയാനന്ദജി അനുസ്മരണ പ്രഭാഷണം നടത്തി. ഒറ്റപ്പാലം യൂണിയൻ പഞ്ചായത്ത് അങ്കം രാമചന്ദ്രൻ, യൂണിയൻ കൗൺസിലർ മനോജ്, വനമിത്ര മോഹൻദാസ്, തൃത്താല മണ്ഡലം ചെയർമാൻ കെ.സി. ചന്ദ്രൻ, തൃത്താല മണ്ഡലം കൺവീനർ ഉണ്ണിക്കൃഷ്ണൻ, രാമചന്ദ്രൻ. എൻ ചന്ദ്രൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |