SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.22 PM IST

ആശ്വാസമായി സിറ്റിസൺ പോർട്ടൽ പഞ്ചായത്തുകളിലും

mobile-help

പാലക്കാട്: പൊതുജനങ്ങൾക്ക് ആശ്വസമായി സിറ്റിസൺ പോർട്ടൽ സംവിധാനം ജില്ലയിലെ പഞ്ചായത്തുകളിലും. പഞ്ചായത്തുകളിൽ നിന്നു ലഭിക്കേണ്ട സേവനങ്ങൾ വീട്ടിലിരുന്നുതന്നെ ലഭിക്കും. സിറ്റിസൺ പോർട്ടൽ വഴി മൊബൈൽ ഫോണിലൂടെയോ കംബ്യൂട്ടറിലൂടെയോ ലോഗിൻ ചെയ്താൽ അപേക്ഷ അയയ്ക്കാനും പണം അടയ്ക്കാനും കഴിയും. പോർട്ടൽ നിലവിൽ വന്ന പഞ്ചായത്തുകളിൽ ജനങ്ങൾ സേവനം ഉപയോഗിച്ചു തുടങ്ങിയതായി അധികൃതർ അറിയിച്ചു.

എല്ലാ സർട്ടിഫിക്കറ്റുകളും സമയബന്ധിതമായി ഓൺലൈനിൽ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണം ഉണ്ടാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഐ.എൽ.ജി.എം.എസ് ആപ്ലിക്കേഷൻ വികസിപ്പിച്ചു. നിലവിൽ സംസ്ഥാനത്തെ 153 പഞ്ചായത്തുകളിലാണ് ഐ.എൽ.ജി.എം.എസ് പ്രവർത്തിച്ചു വരുന്നത്. രണ്ടാംഘട്ടമായി 150 പഞ്ചായത്തുകളിലും ആപ്ലിക്കേഷൻ വിന്യസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

പോർട്ടൽ വഴി സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാനും സാധിക്കും. സോഫ്റ്റ് വെയറിൽ രജിസ്റ്റർ ചെയ്ത ലോഗിനിലൂടെ 213 സേവനങ്ങൾക്കായി ഓൺലൈനിൽ അപേക്ഷിക്കാനും ഓൺലൈൻ പണമിടപാട് നടത്താനും നാട്ടുകാർക്ക് കഴിയും.

ഓൺലൈൻ സേവനങ്ങൾ

  • ജനന, മരണ, വിവാഹ രജിസ്‌ട്രേഷൻ
  • വിവിധ സർട്ടിഫിക്കറ്റുകൾ
  • സാമൂഹ്യസുരക്ഷാ പെൻഷൻ അപേക്ഷ
  • സാമൂഹിക സുരക്ഷാസ്‌കീം
  • ലൈസൻസ്, പെർമിറ്റുകൾ
  • കെട്ടിട നികുതി
  • വിവരാവകാശം
  • നിയമ സഹായം
  • ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
  • ഇ- ടെണ്ടറുകൾ

സേവനം ലഭ്യമാകുന്നരീതി

  • ഐ.എൽ.ജി.എം.എസ് എന്ന് ഓൺലൈനിൽ ടൈപ്പ് ചെയ്യുക
  • സൈറ്റ് ലഭ്യമായാൽ ഭാഷ തിരഞ്ഞെടുക്കുക (മലയാളം, ഇംഗ്ലീഷ്)
  • ഇ-ആപ്ലിക്കേഷൻ ഐക്കൺ ക്ലിക്ക് ചെയ്യുക
  • പേര്, പാസ് വേർഡ് എന്നിവ നൽകി രജിസ്റ്റർ ചെയ്യുക
  • കാപ്ച അല്ലെങ്കിൽ കോഡ് നൽകുക
  • ആവശ്യമുള്ള സേവനം തിരഞ്ഞെടുക്കുക
  • നിശ്ചിത ഫോമിൽ അപേക്ഷ നൽകുക
  • സേവനം, സർട്ടിഫിക്കറ്റ് ലഭ്യമാകുന്ന തിയതി സന്ദേശം ലഭിക്കും
  • നേരത്തെയുള്ള പേര് ഉപയോഗിച്ച് ലോഗിൻ ചെയ്ത് സേവനം ലഭ്യമാകും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.