പാലക്കാട്: ലോട്ടറി തൊഴിലാളികൾക്ക് നൽകുന്ന ഉത്സവ ബത്തക്കു പകരം ലോട്ടറി മേഖലയിലെ വരുമാനത്തിന്റെ നിശ്ചിത ശതമാനം ബോണസായി നൽകണമെന്നും ഇ.എസ്.ഐ ആനുകൂല്യം നൽകാൻ തയ്യാറാകണമെന്നും ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ. ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തുനമ്പർ ലോട്ടറി ചൂതാട്ട ലോബിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷനായി നിയമിച്ച എ. തങ്കപ്പന് സ്വീകരണം നൽകി. ജില്ലാ പ്രസിഡന്റ് എ. രാമദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി.എസ്. അയ്യൂബ് ഖാൻ, കെ. ശിവദാസ്, ടി.എം. വാസുദേവൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ കമ്മിറ്റി ഭാരവാഹികളായി എ. രാമദാസ് (പ്രസിഡന്റ്), പി.കെ. സെയ്തു മുഹമ്മദ്, പി.എം. ഷാജഹാൻ (വൈസ് പ്രസിഡന്റുമാർ), കാരയങ്കാട്ട് ശിവരാമകൃഷ്ണൻ (ജന.സെക്രട്ടറി, സംഘടനാ ചുമതല), ടി.കെ. ദേവദാസൻ, എം.കെ. ഗിരീഷ് കുമാർ (ജനറൽ സെക്രട്ടറിമാർ), ടി. റസാഖ് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |