പാലക്കാട്: കുടുംബശ്രീ സമ്പൂർണ ഓക്സിലറി ഗ്രൂപ്പ് ജില്ലയായി പാലക്കാടിനെ നിയമസഭാ സ്പീക്കർ എം.ബി രാജേഷ് ഇന്ന് രാവിലെ 11ന് ഹോട്ടൽ ടോപ് ഇൻ ടൗണിൽ നടക്കുന്ന പരിപാടിയിൽ പ്രഖ്യാപിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബീനമോൾ അദ്ധ്യക്ഷയാകും. പാലക്കാട് നഗരസഭ അദ്ധ്യക്ഷ പ്രിയ അജയൻ, ജില്ലാ കളക്ടർ മൃൺമയി ജോഷി മുഖ്യാതിഥികളാകും.
അഭ്യസ്തവിദ്യരും സേവനസന്നദ്ധരും തൊഴിലന്വേഷകരുമായ യുവതികളുടെ വിവിധോദ്ദേശ്യ കൂട്ടായ്മയാണ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള ഓക്സിലറി ഗ്രൂപ്പുകൾ. 18നും 40നും ഇടയിൽ പ്രായമുള്ള അഭ്യസ്തവിദ്യരായ യുവതികളുടെ 1733 സംഘങ്ങളാണ് ജില്ലയിൽ രൂപീകരിച്ചിട്ടുള്ളത്.
കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട പ്രവാസികൾക്കായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പ്രവാസി ഭദ്രതപേൾ പദ്ധതിയുടെ ഭാഗമായി തൊഴിലും ഉപജീവനവും നഷ്ടപ്പെട്ട കുടുംബശ്രീ അംഗങ്ങളുടെ കുടുംബത്തിലുള്ള പ്രവാസികൾക്ക് രണ്ട് ലക്ഷം രൂപ വരെ വിവിധ സ്വയം തൊഴിൽ സംരംഭങ്ങൾക്ക് വായ്പ ലഭ്യമാക്കുന്നുണ്ട്. ഈ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ഇതോടൊപ്പം നിർവഹിക്കും. നിരവധി പദ്ധതികളുടെ ഭാഗമായുള്ള ധനസഹായ വിതരണവും സംഘടിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |