SignIn
Kerala Kaumudi Online
Friday, 29 March 2024 4.56 AM IST

സ്വിമ്മിംഗിൽ സ്വർണ്ണ തിളക്കവുമായി രതീഷ് കാക്കയൂർ

ratheesh
രതീഷ്

കൊല്ലങ്കോട്: സംസ്ഥാന മാസ്റ്റേഴ്സ് സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ വീണ്ടും സ്വർണ്ണ തിളക്കവുമായി രതീഷ് കാക്കയൂർ. ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പറളിയിൽ നടത്തിയ നടത്തിയ 10 - ാമത് സംസ്ഥാന മാസ്‌റ്റേഴ്സ് സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിലാണ് കൊടുവായൂർ കാക്കയൂർ തോണിപ്പാടം എൽ. രതീഷ് നാല് സ്വർണ്ണവും ഒരു വെള്ളിയും നേടിയത്. 100 മീറ്റർ ബ്രസ്റ്റോക്ക്,​ 50 മീറ്റർ ബ്രസ്റ്റോക്ക്,​ 200 മീറ്റർ വ്യക്തിഗത മത്സരം,​ 4 x 100 റിലേ തുടങ്ങിയവയിൽ ഒന്നാം സ്ഥാനവും 50 മീറ്റർ ബട്ടർഫ്ലൈ മൂന്നാം സ്ഥാനവും ലഭിച്ചു. ഈ മാസം 26 മുതൽ 28 വരെ കർണ്ണാടകയിൽ നടക്കുന്ന നാഷണൽ സ്വിമ്മിംഗ് മത്സരത്തിൽ പങ്കെടുക്കാൻ ഒരുങ്ങുകയാണ് രതീഷ്. പാലക്കാട് പിരിവ് ശാലയിൽ കാർ ഡിറ്റേലിംഗ് (സെറാമിക്ക് കോട്ടിംഗ്) ഷോപ്പ് നടത്തി വരുന്നു. കാക്കയൂർ വിദ്യാലയത്തിൽ ഉൾപ്പെടെ 150 ഓളം കുട്ടികളെ സൗജന്യമായി നീന്തൽ പരിശീലിപ്പിക്കുന്നുണ്ട്. 2019 ൽ നടന്ന സംസ്ഥാന മാസ്റ്റഴ്സ് ചാമ്പ്യൻഷിപ്പിൽ 3 സ്വർണ്ണം നേടിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.