ചിറ്റൂർ: അഗ്നിരക്ഷാനിലയത്തിന്റെയും ചിറ്റൂർ സിവിൽ ഡിഫൻസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി 'റോഡ് സുരക്ഷയും പ്രഥമ ശുശ്രൂഷയും' എന്ന ബോധവത്കരണ ക്ലാസ് നടത്തി. നന്ദിയോട് പാർവ്വതി കല്യാണമണ്ഡപത്തിൽ നടത്തിയ പരിപാടി ജില്ലാ ഫയർ ഓഫീസർ വി.കെ. ഋതീജ് ഉദ്ഘാടനം ചെയ്തു. ചിറ്റൂർ സ്റ്റേഷൻ ഓഫീസർ കെ. സത്യപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സിനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജെയ്സൻ ഹില്ലാരിയോസ്, മീനാക്ഷി പൂരം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം. മണികണ്ഠൻ, ഡിവിഷണൽ പോസ്റ്റ് വാർഡൻ വി. രാജീവ്, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ സനു എം.സനോജ്, പോസ്റ്റ് വാർഡൻ അരുൺ പ്രസാദ് എന്നിവർ സംസാരിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി. കണ്ണദാസ് ക്ലാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |