SignIn
Kerala Kaumudi Online
Friday, 29 March 2024 5.56 PM IST

തി​രു​വേ​ഗ​പ്പു​റ​ ​മു​തു​ത​ല​ ​പ​രു​തൂ​ർ​ ​ അതിവേഗത്തിൽ സ​മ​ഗ്ര​ കു​ടി​വെ​ള്ള​ ​പ​ദ്ധ​തി

patabi

പട്ടാമ്പി: മുതുതല പരുതൂർ തിരുവേഗപ്പുറ സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പട്ടാമ്പി മണ്ഡത്തിലെ തിരുവേഗപ്പുറ, മുതതല പഞ്ചായത്തുകളിലെയും തൃത്താല മണ്ഡലത്തിലെ പരുതൂർ പഞ്ചായത്തിലെയും കുടിവെള്ള ക്ഷാമത്തിനു പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ശാശ്വത പരിഹാരമാവും. പൊതുജനങ്ങളിൽ നിന്നുമുള്ള നിവേദനങ്ങൾ പരിഗണിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതിനായി മുഹമ്മദ് മുഹസിൻ എം.എൽ.എയുടെ പ്രത്യേക ഇടപെടലൽ വിഷയത്തിൽ ഉണ്ടായത്.

തുടർന്ന് നിയമസഭാ സ്പീക്കറും എം.എൽ.എയുമായ എം.ബി.രാജേഷ് പദ്ധതി വേഗത്തിൽ പൂർത്തിയാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. നിലവിൽ അടുത്ത വേനലിൽ ഈ പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കാൻ കഴിയുന്ന രീതിയിലാണ് പദ്ധതിയുടെ പ്രവർത്തനം. വാട്ടർ അതോറിറ്റി പ്രൊജക്ട് ഡിവിഷനാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്ന് പഞ്ചായത്തുകളിലും ആളോഹരി 100 ലിറ്റർ നിരക്കിൽ കുടിവെള്ളം ലഭ്യമാകുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

പദ്ധതിയിൽ ഉൾപ്പെടുന്നത്

തിരുവേഗപ്പുറ പഞ്ചായത്തിലെ മാഞ്ഞാമ്പ്രയിൽ 16 എം.എൽ.ഡി ജല ശുദ്ധീകരണശാലയും അനുബന്ധഘടകങ്ങളും 47 ലക്ഷം ലിറ്റർ ജലസംഭരണിയും സ്ഥാപിക്കും. പരുതൂർ പഞ്ചായത്തിലെ കാരമ്പത്തൂർ പ്രദേശത്ത് പമ്പ്ഹൗസ്, പമ്പിംഗ് മെയിൻ, ക്ലിയർ വാട്ടർ മെയിൻ, പമ്പ് സെറ്റുകൾ, ട്രാൻസ്‌ഫോർമർ എന്നിവ സ്ഥാപിക്കും. കൂടാതെ മുതുതല പഞ്ചായത്തിൽ 118 കിലോമീറ്റർ വിതരണശൃംഖല, പരുതൂർ പഞ്ചായത്തിൽ 115 കിലോമീറ്റർ വിതരണശൃംഖല, തിരുവേഗപ്പുറ പഞ്ചായത്തിൽ 123 കിലോമീറ്റർ വിതരണശൃംഖലയും ഉൾപ്പെടുത്തിയാണ് പദ്ധതി. മൂന്ന് പഞ്ചായത്തുകളിലെയും എല്ലാ വീടുകളിലുമായി 13592 കുടിവെള്ള കണക്ഷനുകൾ ലഭ്യമാകും.

പ്രവർത്തനം ഉടൻ പൂർത്തിയാക്കും


115.19 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ നിർമ്മാണം വേഗത്തിലാണ് പുരോഗമിക്കുന്നത്. പ്രവർത്തനം ഉടൻ പൂർത്തിയാക്കി ജനങ്ങളിൽ കുടിവെള്ളം എത്തിക്കും.

-മുഹമ്മദ് മുഹ്സിൻ, എം.എൽ.എ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, DRINKING WATER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.