SignIn
Kerala Kaumudi Online
Saturday, 20 April 2024 1.03 AM IST

ക്ഷീരകർഷകർക്കും ഇനി ക്രെഡിറ്റ് കാർഡ്

credit-card

പാലക്കാട്: 2021- 22 സാമ്പത്തിക വർഷത്തിൽ മൃഗസംരക്ഷണ മേഖലയിലെ കർഷകർക്കും ഇനി ക്രെഡിറ്റ് കാർഡ് സ്വന്തമാക്കാം. ഇതിന്റെ ഭാഗമായി ജില്ലാ ലീഡ് ബാങ്കിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ മൂന്നു മാസത്തെ പ്രത്യേക ക്യാമ്പയിൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഇതിനായി നിശ്ചിത അപേക്ഷഫോമിൽ നിഷ്‌കർഷിച്ച തിരിച്ചറിയൽ രേഖയോടുകൂടി കർഷകർക്ക് മൃഗാശുപത്രികളിൽ അപേക്ഷ നൽകാം. കൃത്യമായ രേഖകളോടുകൂടി സമർപ്പിക്കുന്ന അപേക്ഷകൾ എല്ലാ ആഴ്ചയിലും ജില്ലാ സമിതി പരിശോധിച്ചു അതതു ബാങ്കുകളിലേക്ക് അയക്കും. ഇതുവഴി 1.60 ലക്ഷം രൂപവരെ കർഷകർക്ക് ഈടില്ലാതെ ബാങ്കുകളിൽ നിന്നും കർഷകർക്ക് വായ്പ ലഭ്യമാകും.

പശു ഒന്നിന് 24000 രൂപ വരെ അനുവദിക്കും. കൂടാതെ എടുക്കുന്ന തുക കൃത്യമായി തിരിച്ചടക്കുന്നതു വഴി പലിശ ഇനത്തിൽ അഞ്ചു ശതമാനം സബ്സിഡിയും ലഭിക്കും. കാർഡിന്റെ കാലാവധി അഞ്ചു വർഷത്തേക്കാണ്. ക്ഷീരകർഷകർക്ക് ആവശ്യമുള്ള നിശ്ചിത തുക അഡ്വാൻസ് ആയി ലഭ്യമാക്കുന്നതു വഴി മൃഗ സംരക്ഷണ മേഖലയെ ശക്തിപ്പെടുത്താനാണ് ഈ പദ്ധതി. കേന്ദ്ര സർക്കാരിന്റെ സബ് സിഡിയോടുകൂടി നടപ്പിലാക്കുന്ന ഈ പദ്ധതിയെന്നും എല്ലാ ക്ഷീരകർഷകരും അത് പ്രയോജനപ്പെടുത്തണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.റെജി വർഗീസ് ജോർജ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, CREDIT CARD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.