ചെർപ്പുളശ്ശേരി: പാലക്കാട് ഗവ. വിക്ടോറിയാ കോളേജിൽ വിദ്യാർത്ഥിയായിരിക്കെ വാഹനാപകടത്തിൽ മരണപ്പെട്ട യുവ കവയത്രി വിനീതയുടെ സ്മരണാർത്ഥം ജന്മനാടായ ചളവറ കയിലിയാട് എ.നാരായണ മേനോൻ സ്മാരക ജനകീയ ഗ്രന്ഥശാല കലാലയ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ പ്രഥമ വിനീത സ്മൃതി പുരസ്കാരം സമ്മാനിച്ചു. കാലടി സംസ്കൃത സർവകലാശാലയിലെ എം.എ മലയാളം വിദ്യാർത്ഥിനിയായ സാഹിറ കുറ്റിപ്പുറത്തിനാണ് പുരസ്കാരം സമ്മാനിച്ചത്. വിനീതയുടെ ഏഴാം അനുസ്മരണദിനത്തിന് കയിലിയാട് നടന്ന അനുസ്മരണ സമ്മേളനത്തിൽ കേരള സാഹിത്യ അക്കാഡമി സെക്രട്ടറി കെ.പി.മോഹനൻ 10,000 രൂപയും ബഹുമതി പത്രവും ശില്പവുമടങ്ങുന്ന പുരസ്കാരം കൈമാറി.
പ്രോത്സാഹന സമ്മാനത്തിനാർഹരായ മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജ് വിദ്യാർത്ഥി എസ്.ദിവ്യ, സംസ്കൃത സർവകലാശാല വിദ്യാർത്ഥികളായ ജസ്റ്റിൻ പി.ജയിംസ്, ധീഷ്ണ സുരേഷ്, ഡൽഹി ഹിന്ദു കോളേജ് വിദ്യാർത്ഥി എം.ആർ.ആർച്ച, തൃശൂർ സെന്റ് മേരിസ് കോളേജ് വിദ്യാർത്ഥി സ്വാലിഹ, ഐ.പി.ടി ഷൊർണൂർ വിദ്യാർത്ഥി ആകാശ് ഓങ്ങല്ലൂർ എന്നിവർക്കുള്ള ബഹുമതി പത്രവും സമ്മാന പുസ്തകങ്ങളും കൈമാറി. ഗ്രന്ഥശാല പ്രസിഡന്റും ചളവറ പഞ്ചായത്ത് പ്രസിഡന്റുമായ ഇ. ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |