SignIn
Kerala Kaumudi Online
Saturday, 20 April 2024 2.29 AM IST

വല്ലപ്പുഴ ബഡ്സ് സ്‌കൂൾ കെട്ടിട നിർമ്മാണം അവസാനഘട്ടത്തിൽ

school
നിർമ്മാണം പുരോഗമിക്കുന്ന വല്ലപ്പുഴ പഞ്ചായത്തിലെ ബഡ്സ് സ്‌കൂൾ കെട്ടിടം.

പട്ടാമ്പി: വല്ലപ്പുഴ പഞ്ചായത്തിലെ ചാലഞ്ച്ഡ് കുട്ടികൾക്കായുള്ള ബഡ്സ് സ്‌കൂൾ കെട്ടിട നിർമ്മാണം അവസാനഘട്ടത്തിൽ. മുഹമ്മദ് മുഹ്സിൻ എം.എൽ.എയുടെ 2018-19 മണ്ഡലം അസ്തി വികസന ഫണ്ടിൽ നിന്നും 99 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമ്മിക്കുന്നത്. വല്ലപ്പുഴയിൽ നിലവിൽ പ്രവർത്തിച്ചു വരുന്ന ബഡ്സ് സ്‌കൂളിൽ കുട്ടികളുടെ വർധനവും സ്ഥലപരിമിതികളും മൂലം ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു.

2018ൽ സ്‌കൂളിന് സൗകര്യമുള്ള കെട്ടിടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് അതേവർഷം തന്നെ ഫണ്ട് അനുവദിക്കാമെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ പറഞ്ഞിരുന്നു. ഈ വാഗ്ദാനമാണ് നിറവേറ്റപ്പെടുന്നത്. കെട്ടിടത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം എം.എൽ.എ സ്ഥലം സന്ദർശിച്ചു. എം.എൽ.എയോടൊപ്പം പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. അബ്ദുൾ ലത്തീഫ്, വാർഡ് മെമ്പർ മുഹമ്മദ് റഫീഖ്, പി.എം.എൽ.സി സെക്രട്ടറി അബ്ദുൽ നാസർ, വിഷ്ണു എന്നിവരും ഉണ്ടായിരുന്നു.

കെട്ടിടം രണ്ടുനിലകളിൽ

465.90 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ രണ്ടുനിലകളായാണ് കെട്ടിടം നിർമ്മിക്കുന്നത്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നാല് ക്ലാസ് മുറികളും ഒരു അടുക്കള, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികൾ എന്നിവ ഉൾപ്പെടും. വരാന്ത ഉൾപ്പെടെ 283.96 ചതുരശ്ര മീറ്ററാണുള്ളത്. ഒന്നാമത്തെ നിലയിൽ വർക്കിംഗ് ഷെഡ്, കൗൺസിലിംഗ് മുറി, ഓഫീസ് മുറി, അനുബന്ധ ശുചിമുറി, വരാന്ത, റാമ്പ് സൗകര്യം എന്നിവയാണ് വിഭാവനം ചെയ്തിരിക്കുന്നത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമ്മാണ ചുമതല.

കെട്ടിടത്തിന്റെ ശേഷിക്കുന്ന പ്രവർത്തികൾ ഉടൻ പൂർത്തിയാക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്

- മുഹമ്മദ് മുഹ്സിൻ, എം.എൽ.എ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.