SignIn
Kerala Kaumudi Online
Friday, 19 April 2024 11.53 AM IST

കൊടുവായൂർപുതുനഗരം പാതയിൽ യാത്രക്കാർക്ക് ചളിയഭിഷേകം

road
കൊടുവായൂർ പുതുനഗരം പാതയിൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ സമീപത്തായി ഓടകളൾ അടഞ്ഞ് മലിനജലം പുറത്തു വന്ന നിലയിൽ

കൊല്ലങ്കോട്: കൊടുവായൂർ പുതുനഗരം പാതയിൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ സമീപത്തായി ഓടകളൾ അടഞ്ഞ് മലിനജലം പുറത്തു കൂടി ഒഴുകിയത് കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ദുരിതത്തിലാകുന്നു.
ഇടുങ്ങിയതും നിരവധി അന്തർ സംസ്ഥാന വാഹനങ്ങൾ ഉൾപ്പെടെ ചെറുതും വലുതുമായ വാഹനങ്ങൾ കടന്നു പോകുന്ന ഈ പാതയിലേക്ക് ഒലിച്ചിറങ്ങുന്ന മലിനജലത്തിലൂടെ വാഹനം അതിവേഗത്തിൽ കടന്നു പോകുമ്പോൾ മലിനജലത്തോടുള്ള ചളിയഭിഷേകമാണ് യാത്രക്കാർ നേരിടേണ്ടി വരുന്നത്. സമീപത്തുള്ള പള്ളികളിൽ മദ്രസ പഠനത്തിനായി പോകുന്ന വിദ്യാർത്ഥികളും ഏറെ ദുരിതം നേരിട്ടാണ് ഇതുവഴി കടന്നു പോകുന്നത്.യഥാസമയം ഓടകളുടെ ശുചീകരണ പ്രവർത്തനം നടത്തണമെന്നും അല്ലാത്തപക്ഷം പൊതുജനങ്ങളും യാത്രക്കാരും ചേർന്ന് സമരപരിപാടിക്ക് നേതൃത്വം നൽകുമെന്നും കാൽനടയാത്രക്കാർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.