SignIn
Kerala Kaumudi Online
Thursday, 25 April 2024 12.15 AM IST

ഉപതിരഞ്ഞെടുപ്പ്: ഡ്രൈ ഡേ പ്രഖ്യാപിച്ചു

election

പാലക്കാട്: ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നാല് ഗ്രാമപഞ്ചായത്ത് വാർഡുകൾ, ബ്ലോക്ക് ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ എന്നിവിടങ്ങളിൽ ഡിസംബർ 6, 7, 8 തീയതികളിൽ ജില്ലാ കnക്ടർ മൃൺമയി ജോഷി ഡ്രൈഡേ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് ശ്രീകൃഷ്ണപുരം ഡിവിഷൻ, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് ചുങ്കമന്നം ഡിവിഷൻ, തരൂർ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡ് തോട്ടുംപള്ള, എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് മൂങ്കിൽമട, എരിമയൂർ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡ് അരിയക്കോട്, ഓങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡ് കർക്കിടകച്ചാൽ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

ഡിസംബർ 6, തിരഞ്ഞെടുപ്പ് ദിവസമായ ഏഴ്, വോട്ടെണ്ണൽ ദിവസമായ എട്ട് എന്നീ ദിവസങ്ങളിലാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചത്.

പ്രാദേശിക അവധി പ്രഖ്യാപിച്ചു

ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ പഞ്ചായത്ത് ശ്രീകൃഷ്ണപുരം ഡിവിഷൻ, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് ചുങ്കമന്നം ഡിവിഷൻ, തരൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് തോട്ടുംപള്ള, എരുത്തേമ്പതി പഞ്ചായത്തിലെ ഏഴാം വാർഡ് മൂങ്കിൽമട, എരിമയൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് അരിയക്കോട്, ഓങ്ങല്ലൂർ പഞ്ചായത്തിലെ എട്ടാം വാർഡ് കർക്കിടകച്ചാൽ എന്നിവിടങ്ങളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ ഏഴിന് ജില്ലാ കളക്ടർ മൃൺമയി ജോഷി അവധി പ്രഖ്യാപിച്ചു. കൂടാതെ, പോളിംഗ് സ്‌റ്റേഷനായി പ്രവർത്തിക്കുന്ന സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഡിസംബർ ആറിനും ഏഴിനും ജില്ലാ പഞ്ചായത്ത് ഡിവിഷന്റെ വോട്ടെണ്ണൽ കേന്ദ്രമായ ശ്രീകൃഷ്ണപുരം ജി.എച്ച്.എസ്.എസിന് ഡിസംബർ എട്ടിനും അവധി പ്രഖ്യാപിച്ച് കളക്ടർ ഉത്തരവിറക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.