SignIn
Kerala Kaumudi Online
Friday, 19 April 2024 4.43 AM IST

ലോക മണ്ണ് ദിനാചരണം ഇന്ന്

soil-day

പാലക്കാട്: ലോക മണ്ണ് ദിനാചരണം ഇന്ന് രാവിലെ ഒമ്പതിന് പെരുമാട്ടി പഞ്ചായത്തിലെ അയ്യപ്പങ്കാവ് എ.എസ് ഓഡിറ്റോറിയത്തിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ് റിഷാ പ്രേമകുമാർ അദ്ധ്യക്ഷയാകും.

മണ്ണ് പരിപാലനത്തിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളെ കൂടുതൽ ബോധവത്കരിക്കുന്നതിന് ഐക്യരാഷ്ട്രസഭ 2012 മുതലാണ് ഡിസംബർ അഞ്ചിന് ലോക മണ്ണ് ദിനമായി ആചരിച്ചുവരുന്നത്. മണ്ണിന്റെ ലവണീകരണം കുറയ്ക്കുക, ഉത്പാദനക്ഷമത വർദ്ധിപ്പിക്കുക എന്നതാണ് ഈ വർഷത്തെ ലോക മണ്ണ് ദിന സന്ദേശം.

ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ മണ്ണ് ജല സംരക്ഷണ മേഖലയിൽ സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തനങ്ങൾ നടത്തുന്ന കർഷകരെ ആദരിക്കൽ, കർഷക സെമിനാർ ഉണ്ടായിരിക്കും. ജില്ലയിലെ മണ്ണ് സംരക്ഷണ പ്രവർത്തനങ്ങളെകുറിച്ച് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ താരാ മനോഹരൻ വിഷയാവതരണം നടത്തും. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ വി. മുരുകദാസ്, ജില്ലാ പഞ്ചായത്തംഗം മാധുരി പത്മനാഭൻ മുഖ്യാതിഥികളാകും. പെരുമാട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കൃഷ്ണകുമാർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷീബ രാധാകൃഷ്ണൻ, പതിനാറാം വാർഡ് അംഗം എസ് വിനോദ് ബാബു, മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടർ വി.വി റീന എന്നിവർ സംസാരിക്കും.

തുടർന്ന് രാവിലെ 11 ന് 'മണ്ണ് പരിപോഷണം ജൈവകൃഷിയിലൂടെ' വിഷയത്തിൽ പാലക്കാട് മണ്ണ് പരിവേഷണ ഓഫീസർ എൻ. എം ധന്യയും 'നീർത്തടാധിഷ്ഠിത മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങൾ' വിഷയത്തിൽ ഒറ്റപ്പാലം മണ്ണ് സംരക്ഷണ ഓഫീസർ എ വിശ്വനാഥനും സെമിനാർ അവതരിപ്പിക്കും. ഉച്ചയ്ക്ക് രണ്ടിന് വകുപ്പിന്റെ മണ്ണ് പരിപാലനം ആപ്ലിക്കേഷനായ എം.എ.എം.നെ സംബന്ധിച്ച് മണ്ണ് പര്യവേഷണ ഓഫീസർ കെ എസ് ഹൃദ്യ വിശദീകരിക്കും. ദിനാചരണത്തിന്റെ ഭാഗമായി കർഷകർക്ക് സൗജന്യ മണ്ണ് പരിശോധനയ്ക്കുള്ള സൗകര്യവും അന്നേദിവസം ഉണ്ടായിരിക്കും. താൽപര്യമുള്ളവർ തങ്ങളുടെ കൃഷിഭൂമിയിലെ മണ്ണ് ശേഖരിച്ച് വിവരങ്ങൾ അടങ്ങിയ സ്ലിപ്പ് സഹിതം എത്തണമെന്ന് അധികൃതർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, SOIL DAY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.