പാലക്കാട്: സ്വാമി നിത്യാനന്ദസരസ്വതിയുടെ 87-ാം ജന്മദിനത്തോടനുബന്ധിച്ച് പാലക്കാട് ശിവാനന്ദാശ്രമത്തിൽ ഗണപതിഹോമം, നാമജപം, ഭാഗവതപാരായണം, സത്സംഗം, ഭജന, വേദപാരായണം തുടങ്ങിയവ നടന്നു.
സ്വാമി സദാനന്ദസരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. ആലത്തൂർ സിദ്ധാശ്രമം മഠാധിപതി സ്വാമി ശിവാനന്ദയോഗി, ഡോ. വി.ബി പണിക്കർ, പി.കെ. അശോകൻ എന്നിവർ സംസാരിച്ചു.
സ്വാമിമാരായ പുരുഷോത്തമാനന്ദ സരസ്വതി, സന്മയാനന്ദ സരസ്വതി, പ്രഭാകരാനന്ദ സരസ്വതി, സ്വരൂപാനന്ദ സരസ്വതി എന്നിവർ സത്സംഗത്തിൽ പങ്കെടുത്തു. അന്നദാനവും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |