പാലക്കാട്: ജില്ലയിൽ ആറിടത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ ആറിൽ അഞ്ചുസീറ്റും നേടി എൽ.ഡി.എഫ് നേടി. ഒരു ജയം സ്വതന്ത്രനാണ്.
ജില്ലാ പഞ്ചായത്ത് ശ്രീകൃഷ്ണപുരം ഡിവിഷനിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. ശ്രീധരൻ 9270 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു. കെ. ശ്രീധരൻ 21,913 വോട്ട് നേടി ഡിവിഷൻ നിലനിറുത്തുകയായിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി പി. ഗിരീശൻ 12, 643 വോട്ടും എൻ.ഡി.എ സ്ഥാനാർത്ഥി കെ.വി. ജയൻ 3840 വോട്ടും നേടി. 38,396 വോട്ടുകളാണ് ആകെ പോൾ ചെയ്തത്.
ഓങ്ങല്ലൂർ പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്ന എട്ടാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. അശോകൻ(സി.പി.എം) വിജയിച്ചു. 380 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് കെ.അശോകന്റെ ജയം. എൻ.ഡി.എ സ്ഥാനാർത്ഥി 313 വോട്ടും യു.ഡി.എഫ് സ്ഥാനാർത്ഥി 72 വോട്ടും നേടി.
എരുത്തേമ്പതി ഗ്രാമ പഞ്ചായത്ത് മൂങ്കിൽ മട ഏഴാം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സീറ്റ് നിലനിറുത്തി. ആർ. രമേഷ് കുമാർ 169 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആകെ വോട്ട്: 1082, പോളായ വോട്ട്: 1025, ആർ. രമേഷ് കുമാർ (എൽ.ഡി.എഫ് - 496) നാഗമുത്തു എന്ന ബാബു (എൻ.ഡി.എ - 327), രാമരാജ് ( യു.ഡി.എഫ് - 202).
വാർഡ്/ഡിവിഷൻ, വിജയിച്ചവരുടെ പേര്, ലഭിച്ച വോട്ട്, രാഷ്ട്രീയ പാർട്ടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |