പാലക്കാട്: സേവാഭാരതിയുടെ സേവന കേന്ദ്രം കഞ്ചിക്കോട് പ്രവർത്തനം തുടങ്ങി. പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് എതിർവശം തുടങ്ങിയ ഓഫീസ് സേവാഭാരതി ജില്ലാ അദ്ധ്യക്ഷൻ ജി.കെ. പിള്ള ഉദ്ഘാടനം ചെയ്തു. പുതുശ്ശേരി യൂണിറ്റ് പ്രസിഡന്റ് കെ. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സഹകാര്യവാഹക് എസ്. സുചിത്രൻ സേവാ സന്ദേശം അറിയിച്ചു. സി. ശശികുമാർ, പ്രമോദ്, ഗോപാലകൃഷ്ണൻ, രവീന്ദ്രൻ, എം. അനന്തൻ, വി. ചിദംബരൻ, കെ.പി. സന്തോഷ്, വിനേഷ് വേനോലി, കെ.എം. വിനോദ് എന്നിവർ പങ്കെടുത്തു. പുതിയ പരിപാടികൾ യൂണിറ്റ് വൈസ് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |