നെന്മാറ: പോത്തുണ്ടി ഡാം ജലസേചനത്തിനായി തുറന്നു. ഇടതു വലതു കര കനാലുകൾ തുടർച്ചയായി 15 ദിവസം തുറക്കും. അഞ്ച് ദിവസ ഇടവേളകളിൽ വീണ്ടും തുറക്കും. പരമാവധി 55 അടി സംഭരണശേഷിയുള്ള പോത്തുണ്ടി ഡാമിൽ നിലവിൽ 53 അടി വെള്ളം സംഭരിച്ചിട്ടുണ്ട്. അയിരൂർ നെന്മാറ ഗ്രാമ പഞ്ചായത്തുകൾ പൂർണ്ണമായും മേലാർകോട്, വണ്ടാഴി, എലവഞ്ചേരി പഞ്ചായത്തുകൾ ഭാഗികമായും പോത്തുണ്ടി ജലസേചനപദ്ധതി ആശ്രയിച്ചാണ് രണ്ടാംവിള നെൽകൃഷി കൃഷി നടത്തുന്നത്. കഴിഞ്ഞ ആഗസ്റ്റ് മാസം മുതൽ സംഭരണശേഷിയുടെ പരമാവധിയിലെത്തിയതിനാൽ സുരക്ഷാ മുൻകരുതലെന്ന നിലയ്ക്ക് ചെറിയതോതിൽ പുഴയിലേക്ക് വെള്ളം ഒഴുക്കിവിട്ടിരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |