SignIn
Kerala Kaumudi Online
Friday, 19 April 2024 10.30 PM IST

ചികിത്സാ സഹായം തേടി വിദ്യാർത്ഥികൾ

medical

ചിറ്റൂർ: തത്തമംഗലം ജി.എസ്.എം.വി.എച്ച്.എസ്.എസിലെ രോഗബാധിതരായ രണ്ടു വിദ്യാർത്ഥികൾ ചികിത്സയ്ക്കായി സുമസുകളുടെ സഹായം തേടുന്നു. എട്ടാം ക്ലാസിലെ വിദ്യാർത്ഥി കാൻസർ ബാധിതനായി തിരുവനന്തപുരം റീജിണൽ കാൻസർ സെന്ററിലും ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥി രണ്ടുവൃക്കകളും തകരാറിലായി കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. ഈ രണ്ടു കുട്ടികളുടെയും ചികിത്സയ്ക്ക് വലിയ തുക ആവശ്യമാണ്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളുടെ ഈ അവസ്ഥയിൽ സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ചെയർപേഴ്സൺ, വൈസ്ചെയർമാൻ, കൗൺസിലർ എന്നിവരെ ഉൾപ്പെടുത്തി ചിറ്റൂർ എം.എൽ.എയും വൈദ്യുതി മന്ത്രിയുമായ കെ.കൃഷ്ണൻകുട്ടിയും മുനിസിപ്പൽ ചെയർപേഴ്സനും രക്ഷാധികാരികളായ ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇതുവഴി തുക സമാഹരിക്കുന്നതിന് കമ്മിറ്റിയിൽ ഉൾപ്പെടുന്ന പി.ടി.എ പ്രസിഡന്റും സ്കൂൾ സ്ഥിതിചെയ്യുന്ന വാർഡിലെ കൗൺസിലറും സംയുക്തമായി കേരള ഗ്രാമീൺ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. കേരള ഗ്രാമീൺ ബാങ്ക്, തത്തമംഗലം ബ്രാഞ്ച്, പാലക്കാട് എ.സി നമ്പർ: 40298101095014. ഐ.എഫ്.എസ്.സി കെ.എൽ.ജി.ബി0040298. ഗൂഗിൾ പേ നമ്പർ: 8592078328. ഫോൺ: 9645302078

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.