SignIn
Kerala Kaumudi Online
Friday, 19 April 2024 4.06 PM IST

കർഷക പ്രതിരോധ സദസ് ഇന്ന് മണ്ണാർക്കാട്

farmers

മണ്ണാർക്കാട്: കിഫ സംഘടിപ്പിക്കുന്ന കർഷക പ്രതിരോധ സദസ് ശനിയാഴ്ച മണ്ണാർക്കാട്ട് നടക്കും. വനം വകുപ്പിന്റെ കുടിയിറക്ക് ഭീഷണിയിൽ മലയോര മേഖലയിലെ കർഷകരുടെ സ്വൈര്യ ജീവിതത്തിന് ഭീഷണി ഉയരുന്ന അവസ്ഥയിലാണ് കിഫ (കേരള ഇൻഡിപെന്റന്റ് ഫാർമേഴ്സ് അസോസിയേഷൻ) യുടെ നേതൃത്വത്തിൽ കർഷക പ്രതിഷേധ സദസ് സംഘടിപ്പിക്കുന്നത്.
വൈകീട്ട് നാലിന് കെ.ടി.എം സ്‌കൂൾ പരിസരത്തു നിന്നും പ്രിതിഷേധ റാലി ആരംഭിക്കും. തുടർന്ന് കിനാതിയിൽ ഗ്രൗണ്ടിൽ കർഷക പ്രതിരോധ സദസ് നടക്കും.

ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ട്, വനംവന്യ ജീവി നിയമങ്ങൾ എന്നിവയുടെ അറിയാപ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന പ്രത്യേക പ്രഭാഷണങ്ങളും ബോധവൽക്കരണ ക്ലാസ്സുകളും പ്രഗത്ഭരായ അഭിഭാഷകർ പരിപാടിയിൽ അവതരിപ്പിക്കും.
കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ, ലീഗൽ സെൽ ഡയറക്ടറും പൊന്നു മത്തായി കേസ് കൈകാര്യം ചെയ്യുകയും ചെയ്ത അഡ്വ ജോണി കെ. ജോർജ്, ഹൈക്കോടതി സീനിയർ അഡ്വക്കേറ്റ് അലക്സ് എം.സ്‌കറിയ തുടങ്ങിയവർ ഈ റിപ്പോർട്ടുകളെക്കുറിച്ച് ജനങ്ങളിലുള്ള അവ്യക്തതയും ഭീതിയും മാറാനുള്ള നിർദ്ദേശങ്ങളും അവരുടെ അനുഭവങ്ങളും പരിപാടിയിൽ പങ്കുവയ്ക്കുമെന്ന് ഭാരവാഹികളായ സണ്ണി കിഴക്കേക്കര,വിനു തോമസ്, ജോബി മാളിയേക്കൽ, സോണി പി.ജോർജ് എന്നിവർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, FARMERS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.