SignIn
Kerala Kaumudi Online
Friday, 19 April 2024 2.13 AM IST

എച്ച്.ആർ.ഡി.എസ് ഇന്ത്യ 'ജ്വാലാമുഖി' വസ്ത്ര നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

hrds

അഗളി: അട്ടപ്പാടിയിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ എച്ച്.ആർ.ഡി.എസ് ഇന്ത്യയുടെ ജ്വാലാമുഖി വസ്ത്ര നിർമ്മാണ യൂണിറ്റ് ഉദാഘാടനം പ്രസിഡന്റും ആത്മീയ ഗുരുവുമായ ആത്മ നമ്പി നിർവഹിച്ചു. എച്ച്.ആർ.ഡി.എസ് ഇന്ത്യയുടെ ജ്വാലാമുഖി സ്ത്രീശാക്തീകരണ പദ്ധതിക്ക് കീഴിൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കുന്നതിനായാണ് വസ്ത്ര നിർമ്മാണ യൂണിറ്റ് ആരംഭിച്ചതെന്ന് എച്ച്.ആർ.ഡി.എസ് ഇന്ത്യ ഫൗണ്ടർ സെക്രട്ടറി അജി കൃഷ്ണൻ അറിയിച്ചു. അതോടൊപ്പം അട്ടപ്പാടിയിലെ അർഹരായ 100 വിദ്യാർത്ഥിനികൾക്കുള്ള ഡോ. ബാബു രഘുനാഥ് മെമ്മോറിയൽ എൻഡോവ്‌മെന്റ് വിതരണം വൈസ് പ്രസിഡന്റ് കെ.ജി.വേണുഗോപാൽ നിർവഹിച്ചു. ജ്വാലാമുഖി പദ്ധതിയിൽ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള തയ്യൽ മെഷീൻ വിതരണം അഭിഷേകും സർട്ടിഫിക്കറ്റ് വിതരണം പ്രേമയും നിർവഹിച്ചു.

ചീഫ് പ്രൊജക്ട് കോർഡിനേറ്റർ ജോയ് മാത്യു, അഡ്മിനിസ്‌ട്രേറ്റർ ഗായത്രി വർമ്മ, ജാനിയ എൽത്തിയൂസ്, ഷൈജു ശിവരാമൻ, ജോർജ് ഡാനിയേൽ, അരുൺ ടി.മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, HRDS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.