SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.23 PM IST

അദ്ധ്യാപനം ചാരിറ്റി അനുകരണകല: ഗിന്നസ് റിക്കാർഡിൽ ഇടംപിടിച്ച് ഗായകൻ വിഷ്ണു

ginus

അലനല്ലൂർ: നിരാലംബർക്ക് തണലൊരുക്കാനും നിർദ്ധന വിദ്യാർത്ഥികൾക്ക് താങ്ങാവാൻ നേതൃത്വം നൽകിയും പാടിയും അനുകരിച്ചും ടെലിവിഷൻ സ്‌ക്രീനുകളിൽ താരമായി മാറുകയും ചെയ്ത വിഷ്ണു അലനല്ലൂർ ഗിന്നസ് റിക്കോർഡിലും ഇടം നേടി. സ്വകാര്യ ടെലിവിഷനിലെ മാരത്തോൺ കോമഡി പരിപാടിയിലൂടെയാണ് ലോക ഗിന്നസ് റിക്കോർഡ് പാർട്ടിസിപ്പേഷൻ വിഷ്ണു അലനല്ലൂരിനെ തേടിയെത്തിയത്. കൊച്ചി ജിയോ ഇൻഫോ പാർക്കിൽ വെച്ച് നടന്ന പരിപാടിയിൽ വിഷ്ണുവിനുള്ള ഗിന്നസ് സർട്ടിഫിക്കറ്റും ഫലകവും കൈമാറി. അനുകരണ കലയോടൊപ്പം ഗായകനായും ഗാനങ്ങൾ രചിച്ചും ആംകറിംഗ് നടത്തിയും നിറഞ്ഞുനിൽക്കുന്ന വിഷ്ണു, അലനല്ലൂരിലെ സ്വകാര്യ വിദ്യാലത്തിലെ അദ്ധ്യാപകനാണ്. അർഹരായ നിരവധി വിദ്യാർത്ഥികൾക്കാണ് വിഷ്ണു സൗജന്യമായി പഠനമൊരുക്കുന്നത്. അലനല്ലൂരിലെ കാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുമുണ്ട്. നവമാദ്ധ്യമങ്ങളിലുൾപ്പടെ ആടിയും പാടിയും അനുകരിച്ചും ലൈവ് ഷോകൾ സംഘടിപ്പിച്ചും നിരവധി നിർദ്ധന രോഗികൾക്ക് ലക്ഷങ്ങളുടെ തുക ഈ അദ്ധ്യാപകന്റെ നേതൃത്വത്തിൽ സ്വരൂപിച്ചിട്ടുണ്ട്. റിക്കാർഡിൽ ഇടംപിടിച്ചതോടെ ഗിന്നസ് വിഷ്ണുവായി മാറിയ ഈ കലാകാരനെ കഴിഞ്ഞദിവസം അലനല്ലൂരിൽ ഹോപ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിൽ സ്പീക്കർ എംബി രാജേഷ് ആദരിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, GUINES
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.