വടക്കഞ്ചേരി: കിഴക്കഞ്ചേരി പട്ടയം പടം, മേനോൻ തരിശ് ഭാഗങ്ങളിൽ തിങ്കളാഴ്ച രാത്രി മോഷണം നടന്നു. പട്ടയംപാടം കോച്ചേരി ചാക്കോച്ചന്റെ വീട്ടിൽ നിന്നും 70 നാളികേരവും കാത്തിരത്തിങ്കൽ ജോയ്യുടെ വീട്ടിൽ നിന്ന് റബ്ബർഷീറ്റുകളും മോഷണം പോയി. മേനോൻ തരിശ് മുതാട്ട് മേഴ്സിയുടെ വീട്ടിലും മോഷണശ്രമം നടന്നിട്ടുണ്ട്. ഈ വീടുകൾക്ക് മുന്നിൽ അശ്ലീല ചിത്രങ്ങളും വാക്കുകളും എഴുതി വച്ചിട്ടുണ്ട്. പരാതിയെ തുടർന്ന് വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |