പാലക്കാട്: കർഷകരുടെ വീട്ടുമുറ്റത്ത് ആധുനിക മൃഗചികിത്സ ലഭ്യമാക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റ് ജില്ലയിൽ പ്രവർത്തന സജ്ജം. സംസ്ഥാനം മുഴുവൻ നടപ്പാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയുടെ ആദ്യ യൂണിറ്റാണു പാലക്കാട്ടേത്. വെറ്ററിനറി ഡോക്ടർ, സഹായിയായി ഡ്രൈവർ ഉൾപ്പെടുന്ന യൂണിറ്റിൽ മരുന്നുൾപ്പെടെ അനുബന്ധ സൗകര്യങ്ങളും ഉണ്ട്.
ആദ്യ ഘട്ടത്തിൽ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ അട്ടപ്പാടി മേഖലയിലും ഡോക്ടർമാരുടെ കുറവുള്ള പഞ്ചായത്തുകളിലും കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തിക്കുക. രണ്ടാം ഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്തുകളുടെ സഹായത്തോടെ പദ്ധതി വിപുലീകരിക്കും. യൂണിറ്റിന്റെ ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു. നഗരസഭാധ്യക്ഷ പ്രിയ അജയൻ അധ്യക്ഷയായി. ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.റെജി വർഗീസ് ജോർജ്, ചീഫ് വെറ്ററിനറി ഓഫിസർ ഡോ.ഗുണാതീത, ജോയിന്റ് ഡയറക്ടർ ഡോ.എം.വി.ജയന്തി, പബ്ലിക് റിലേഷൻസ് ഓഫിസർ ഡോ.ജോജു ഡേവിസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |