മണ്ണാർക്കാട്: അസംബ്ലി മണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ നവീകരണത്തിനും വിവിധ കേന്ദ്രങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനും പയ്യനെടം ഗവണ്മെന്റ് എൽ.പി സ്കൂളിന് ക്ലാസ് മുറി നിർമ്മിക്കുന്നതിനും ഫണ്ട് അനുവദിച്ചതായി എൻ.ഷംസുദ്ദീൻ എം.എൽ.എ അറിയിച്ചു.
തെങ്കര ഗ്രാമ പഞ്ചായത്തിലെ തെങ്കര കോൽപ്പാടം കണ്ടം തോടിന് പാലവും കലുങ്ക് നിർമ്മാണവും അപ്പ്രോച്ച് റോഡിന്റെ ടാറിംഗിനും 34ലക്ഷം രൂപ, കുമരം പുത്തൂർ ഗ്രാമ പഞ്ചായത്തിലെ പറവട്ടിപ്പടി ഹെൽത്ത് സെന്റർ മൈലാംപാടം റോഡിന് 14 ലക്ഷം രൂപ, അലനല്ലൂർ ഗ്രാമ പഞ്ചായത്തിലെ കൊന്നാരം തോണൂരൻ കുളമ്പ് പള്ളി റോഡിന് 4.90ലക്ഷം രൂപ, കോട്ടോപ്പാടം പഞ്ചായത്തിലെ ചാട്ടക്കുണ്ട് കാഞ്ഞിരംകുന്ന് റോഡിന് 4.90ലക്ഷം രൂപ, കുമരംപുത്തൂർ ഗ്രാമ പഞ്ചായത്തിലെ കുളപ്പാടം കുലിക്കിലിയാട് റോഡിന് 4.90ലക്ഷം രൂപ, അട്ടപ്പാടി ഷോളയൂർ ഗ്രാമ പഞ്ചായത്തിലെ വയലൂർ പി.എസ്.രാജു പ്രദേശം റോഡ് 4.75ലക്ഷം രൂപ എന്നിങ്ങനെയും അട്ടപ്പാടി അഗളി ഗ്രാമ പഞ്ചായത്തിലെ സെഹിയോൻ ധ്യാനകേന്ദ്രത്തിന് സമീപം, നെല്ലിപ്പതി, അലനല്ലൂർ ഗ്രാമ പഞ്ചായത്തിലെ, അയ്യപ്പൻകാവ്, ചളവ സെന്റർ കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിലെ, കാട്ടിൽ അയ്യപ്പക്ഷേത്ര പരിസരം, പൊതുവപ്പാടം, കൊമ്പം ആശുപത്രിപ്പടി കുമരംപുത്തൂർ പഞ്ചായത്തിലെ, നെച്ചുള്ളി കുടുംബാരോഗ്യകേന്ദ്ര പരിസരം മണ്ണാർക്കാട് മുൻസിപ്പാലിറ്റിയിലെ, പെരിമ്പടാരി കാഞ്ഞിരം 'ഡ' റോഡ് ജംഗ്ഷൻ തെങ്കര ഗ്രാമ പഞ്ചായത്തിലെ, കരിമ്പൻ കുന്ന് കോളനി എന്നീ കേന്ദ്രങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് 52ലക്ഷം രൂപ ഗവണ്മെന്റ് എൽ.പി സ്കൂൾ പയ്യനെടത്തിന് കെട്ടിടം നിർമ്മിക്കുവാൻ7 ലക്ഷം രൂപ എന്നിങ്ങനെയുമാണ് വകയിരുത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |