SignIn
Kerala Kaumudi Online
Saturday, 20 April 2024 4.48 AM IST

വർഗീയ കലാപങ്ങൾ ഉണ്ടാക്കാൻ ശ്രമം: യുവജനതാദൾ (എസ്)

issue

പാലക്കാട്: കേരളത്തിൽ സമാധാന അന്തരീക്ഷം തകർത്ത് കേരളത്തിൽ വർഗീയ കലാപങ്ങൾ ഉണ്ടാക്കാൻ എസ്.ഡി.പി.ഐ - ആർ.എസ്.എസ് സഘടനകൾ ശ്രമിക്കുന്നുവെന്ന് യുവജനതാദൾ (എസ്) ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. മതേതര സ്വഭാവത്തോടെ ജീവിക്കുന്ന കേരളീയ ജനതയെ ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞ ഭിന്നിപ്പിക്കാനാണ് ഇവരുടെ ശ്രമമെന്ന് ജില്ലാ കമ്മിറ്റി ആരോപിച്ചു. വർഗീയ കലാപങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണം. ആലപ്പുഴ കൊലപാതകങ്ങളിലെ മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും യോഗം അവശ്യപ്പെട്ടു. യുവജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് അഡ്വ. മഹേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ലെനിൻ, പ്രവീൺ, വിജീഷ്, രജീഷ്, സന്ദീപ്, മധു എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.