പാലക്കാട്: യാക്കരയിലെ ഗവ. മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള പ്രവൃത്തികൾക്ക് തുടക്കം. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് ലഭ്യമായത്. ഷാഫി പറമ്പിൽ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 2.12 കോടി രൂപയാണ് നവീകരണത്തിനായി അനുവദിച്ചിട്ടുള്ളത്.
ആറുമാസത്തിനകം പ്രവൃത്തി പൂർത്തിയാക്കും. സർക്കാർ ഏജൻസിയായ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനാണ് രൂപകൽപനയുടെയും നിർമാണത്തിന്റെയും ചുമതല. മൈതാനത്തിെൻറ പ്രവേശന ഭാഗത്താണ് ഗാലറി കോംപ്ലക്സ് പണിയുന്നത്. ഗാലറിക്കടിയിൽ തന്നെയാകും ഓഫീസ് മുറിയും കായിക താരങ്ങൾക്കും പരിശീലകർക്കുമുള്ള അടിസ്ഥാന സൗകര്യങ്ങളും സജ്ജീകരിക്കുക. സിന്തറ്റിക് ട്രാക്കിലേക്കുള്ള പ്രവേശനവും ഗാലറി കോംപ്ലക്സിലൂടെ ആയിരിക്കും. തൂണുകൾക്കുള്ള പൈലിംഗ് അടുത്തയാഴ്ച്ച തുടങ്ങും. ഇതിന് മുന്നോടിയായി സ്ഥലത്ത് മണ്ണിളക്കിയുള്ള പ്രാരംഭ ജോലികൾ ആരംഭിച്ചു.
കോടികൾ ചെലവിട്ട് സിന്തറ്റിക് ട്രാക്ക് നിർമിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തത് കായികതാരങ്ങളെ നിരാശരാക്കിയിരുന്നു. നീണ്ടനാളത്തെ മുറവിളികൾക്കൊടുവിലാണ് ഗാലറി കോംപ്ലക്സിന് എം.എൽ.എ ഫണ്ട് അനുവദിച്ചത്.
ഒരുങ്ങുന്നത്
നവീകരണത്തിന് 2.12 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |