SignIn
Kerala Kaumudi Online
Friday, 29 March 2024 11.51 AM IST

ദ്വിദിന പരിശീലന പരിപാടി സമാപിച്ചു

waste-box

പാലക്കാട്: തദ്ദേശസ്ഥാപനങ്ങളിലെ എൻജിനിയർമാർക്കും ഓവർസിയർമാർക്കുമുള്ള ഈസ് ഒഫ് ഡൂയിംഗ് ബിസിനസ് കെട്ടിടങ്ങളിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ പരിശോധന സംബന്ധിച്ച ദ്വിദിന പരിശീലന പരിപാടി സമാപിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിലാണ് പരിശീലനം സംഘടിപ്പിച്ചത്. തദ്ദേശസ്വയംഭരണ വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ കെ.സി. സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. ശുചിത്വ മാലിന്യ സംസ്‌കരണ സമീപനത്തെ സംബന്ധിച്ച് ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ വൈ. കല്ല്യാണകൃഷ്ണൻ, ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികളെ സംബന്ധിച്ച് ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ടി.ജി. അഭിജിത്ത്, ഖരമാലിന്യ പരിപാലനം, ദ്രവ മാലിന്യ പരിപാലനം എന്നീ വിഷയങ്ങളിൽ അസി. എക്സി. എൻജിനിയർമാരായ എം.കെ. വിനോദ്, ടി.വി. അനിൽ എന്നിവർ ക്ലാസെടുത്തു. ജില്ലാ എൻവയോൺമെന്റൽ എൻജിനിയർ എം.എൻ. കൃഷ്ണൻ, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ എ. ഷരീഫ്, അസി. കോർഡിനേറ്റർ സി. ദീപ എന്നിവർ സംസാരിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന പരിശീലനത്തിൽ 196 പേർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.