SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.59 PM IST

പുതുവർഷത്തിൽ പ്രതീക്ഷയോടെ മണ്ണാർക്കാട്

manarkad

മണ്ണാർക്കാട്: കൊവിഡും വകഭേദവും ഉയർത്തുന്ന പ്രതിസന്ധികൾക്കിടയിലും പുതുവർഷത്തെ പ്രതീക്ഷയോടെ വരവേൽക്കുകയാണ് മണ്ണാർക്കാട്. നടപ്പാക്കാനൊരുങ്ങുന്ന നഗരത്തിലെ ഗതാഗത പരിഷ്കരണം ഏറെ പ്രതീക്ഷയോടെയാണ് വ്യാപാരികളും നഗരവാസികളടക്കമുള്ളവരും കാണുന്നത്. റോ‌ഡുകളുടെ നവീകരണവും മാലിന്യ പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരവുമടക്കം നിരവധി മികച്ച പ്രവർത്തനങ്ങൾക്കായി കാത്തിരിക്കുകയാണ് മണ്ണാർക്കാടുകാ‌ർ.

ബൈപ്പാസ് നവീകരണം

കുണ്ടും കുഴിയുമായി കിടക്കുന്ന മണ്ണാർക്കാട് ബൈപ്പാസ് റോഡ് നവീകരിക്കേണ്ടത് ഏറെ അത്യാവശ്യമാണ്. പുതുവർഷത്തിലെങ്കിലും ഇത് സാധ്യമാകും എന്ന പ്രതീക്ഷയിലാണ് നഗരവാസികൾ.

നടമാളിക റോഡ്‌

മണ്ണാർക്കാട്ടെ ദേശീയ പാതക്ക് സമാന്തരമായതും റജിസ്ട്രാർ ഓഫീസ്, വില്ലേജ് ഓഫീസ് തുടങ്ങിയ നഗരവാസികളുടെ ദൈനം ദിന ജീവിതത്തിൽ ഏറെ പ്രധാനപ്പെട്ട സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നതുമായ നടമാളിക റോഡ് ഏറെ നാളുകളായി തകർന്നു കിടക്കുകയാണ്. പുതുവർഷത്തിൽ ഇതിന് പരിഹാരമാകുമെന്ന ഉറപ്പാണ് നഗരസഭാ ചെയർമാൻ നൽകിയിരിക്കുന്നത്. ഇതിന്റെ നിർമ്മാണ കരാർ നൽകിയെന്നും ജനുവരി മാസത്തിൽ തന്നെ റോഡ് നവീകരണം പൂർത്തിയാകുമെന്നുമാണ് പ്രതീക്ഷ.

നഗര ഗതാഗത പരിഷ്ക്കരണം

നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി ഗതാഗത പരിഷ്ക്കരണത്തിന് ജനുവരി മാസത്തിൽ തന്നെ തുടക്കമിടുമെന്നാണ് അധികൃതർ നൽകുന്ന ഉറപ്പ്. ഏറെ തിരക്കേറിയ കോടതിപ്പടിയിൽ സിഗ്നൽ സംവിധാനമുൾപ്പെടെ നടപ്പിലാകും എന്ന പ്രതീക്ഷയുമുണ്ട് നഗരവാസികൾക്ക്.

കംഫർട്ട് സ്റ്റേഷനുകൾ

സ്ത്രീകൾ ഉൾപ്പെടെ നഗരത്തിലെത്തുന്ന യാത്രക്കാർക്കായി കംഫർട്ട് സ്റ്റേഷനുകൾ ഉണ്ടാവേണ്ടതുണ്ട്. നിലവിൽ നഗരസഭാ ബസ് സ്റ്റാൻഡിൽ മാത്രമാണ് സൗകര്യമുള്ളത്. ഏറെ യാത്രക്കാർ വരുന്ന ആശുപത്രിപ്പടി ഉൾപ്പെടെ നഗരത്തിന്റെ മറ്റു ഭാഗങ്ങളിലും ഈ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്.

മാലിന്യ സംസ്കരണ കേന്ദ്രം

നഗരസഭക്ക് കീഴിൽ കൃത്യമായ മാലിന്യ സംസ്കരണ കേന്ദ്രം ഉണ്ടാവണമെന്ന ആവശ്യവും പുതുവർഷ പ്രതീക്ഷയിൽ ഉൾപ്പെടുന്നു.

പാർക്കിംഗ് സൗകര്യം

മണ്ണാർക്കാട് സിവിൽ സ്റ്റേഷനിൽ എത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ വേണ്ടത്ര സൗകര്യമില്ലാത്തത് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതിനൊരു പരിഹാരവും കാണേണ്ടതുണ്ട്.

കർശന നടപടി

ലഹരി മരുന്നുകളുമായി ബന്ധപ്പെട്ട സംഭവങ്ങൾ നഗരത്തിൽ ഏറിവരുന്നുണ്ട്. പ്രധാനമായും നഗരസഭാ ബസ്‌സ്റ്റാൻഡ് കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം സംഘങ്ങൾക്കെതിരെ കർശന നടപടികൾ ഉണ്ടാവേണ്ടതുണ്ട്.

അട്ടപ്പാടി റോഡ് നവീകരണം

നാളുകളായി തകർന്ന് കിടക്കുന്ന മണ്ണാർക്കാട് അട്ടപ്പാടി ചുരം റോഡിന്റെ നവീകരണം വരും വർഷമെങ്കിലും നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് മണ്ണാർക്കാട് അട്ടപ്പാടി നിവാസികൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, MANARKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.