SignIn
Kerala Kaumudi Online
Friday, 19 April 2024 9.26 PM IST

കർഷക സമരം ലോകത്തിന് പുതിയ പ്രതീക്ഷ പകർന്നു

seminar
ഒറ്റപ്പാലത്ത് ഡയലോഗ് സംഘടിപ്പിച്ച സെമിനാർ വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

ഒറ്റപ്പാലം: ആഗോളവൽക്കരണകാലത്തെ ഏറ്റവും കഠിനവും വേദനയേറിയതുമായ സമരമായിരുന്നു കർഷക സമരമെന്നും അതിന്റെ വിജയം ലോകത്തെമ്പാടുമുള്ള മനുഷ്യർക്ക് പ്രതീക്ഷ നൽകിയിട്ടുണ്ടെന്നും അഖിലേന്ത്യാ കിസാൻ സഭ ജോയിന്റ് സെക്രട്ടറി വിജൂ കൃഷ്ണൻ. ആറാമത് ഡയലോഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച "തോറ്റുപോവാത്ത ഇന്ത്യ": കർഷക സമരം അനുഭവങ്ങളും പ്രത്യാശകളും എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.കെ സുധാകരൻ, നഗരസഭാ ചെയർപേഴ്‌സൺ കെ. ജാനകി ദേവി, ശ്രീകൃഷ്‌ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്, എസ് കൃഷ്ണദാസ്, ജില്ലാ പഞ്ചായത്ത് അംഗം പി.കെ. സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.