കടമ്പഴിപ്പുറം: പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ സംഘടനകളെ നിരോധിക്കുക, കൊലപാതക കേസുകൾ എൻ.ഐ.എ അന്വേഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കടമ്പഴിപ്പുറത്ത് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പ്രകടനം ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ആശുപത്രി ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. ജയൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ. നിഷാദ് അദ്ധ്യക്ഷത വഹിച്ചു. മഹിളാ മോർച്ച ജില്ലാ അദ്ധ്യക്ഷ പി. സത്യഭാമ, ഹിന്ദു ഐക്യവേദി താലൂക്ക് ജനറൽ സെക്രട്ടറി രജിത് കൃഷ്ണ. കെ, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് സി. വിജിത, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിമാർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |