SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.24 PM IST

മണ്ണാർക്കാട് നഗരത്തിൽ ഗതാഗത പരിഷ്‌കരണം 25മുതൽ

yogam

മണ്ണാർക്കാട്: ജനുവരി 25 മുതൽ മണ്ണാർക്കാട് നഗരത്തിൽ ഗതാഗത പരിഷ്‌കരണം നടപ്പിലാക്കാൻ കഴിഞ്ഞദിവസം ചേർന്ന ട്രാഫിക് റെഗുലേറ്ററി അതോറിറ്റി യോഗത്തിൽ തീരുമാനമായി. യോഗത്തിൽ നഗരസഭാ ചെയർമാൻ ഫായിദ ബഷീർ, മണ്ണാർക്കാട് ഡിവൈ.എസ്.പി വി.എ കൃഷ്ണദാസ്, എ.എം.വി.ഐ ജോസ്, ട്രാഫിക് എസ്.ഐ അബ്ദുൾ നാസർ, ഡെപ്യൂട്ടി തഹസിൽദാർ ഷാജി, പി.ഡബ്ല്യുയു.ഡി എ.ഇ എം.കെ.ഷാജി, വൈസ് ചെയർപേഴ്സൺ പ്രസീത, നഗരസഭാ സെക്രട്ടറി ഇൻചാർജ്ജ് വിനയൻ, അൻസാർ എന്നിവർ പങ്കെടുത്തു.

തീരുമാനങ്ങൾ ഇങ്ങനെ

1.ബസ് സ്റ്റോപ്പ്, ഓട്ടോസ്റ്റാൻഡ്, പാർക്കിംഗ്, നോ പാർക്കിംഗ് എന്നിവ കൃത്യമായി പെയിന്റ് കൊണ്ട് മാർക്ക് ചെയ്ത് ബോർഡുകൾ സ്ഥാപിക്കുക.

2.എല്ലാ ഓട്ടോസ്റ്റാൻഡിലും ഒരേസമയം നിറുത്താവുന്ന വാഹനങ്ങൾ ക്രമീകരിക്കുകയും എണ്ണം തിട്ടപ്പെടുത്തി ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യുക

3.നഗരത്തിലെ പച്ചക്കറി മാർക്കറ്റിലേക്ക് ലോഡുമായി വരുന്ന വാഹനങ്ങൾ രാത്രി ഒമ്പതിന് ശേഷവും രാവിലെ ആറിനും മുമ്പുമായി സാധനങ്ങൾ ഇറക്കി പോകുക.

4.ബിവറേജ് ഔട്ട്‌ലെറ്റിന് മുൻവശത്തെ റോഡിലെ പാർക്കിംഗ് പൂർണ്ണമായും നിരോധിക്കും.

5.ആശുപത്രിയിലേക്കുള്ള വഴിയിലെ ഓട്ടോസ്റ്റാൻഡ് പൂർണ്ണമായും അവിടെ നിന്ന് ഒഴിവാക്കി, ആശുപത്രിയുടെ മുന്നിൽ നിന്നും റസ്റ്റ് ഹൗസ് റോഡിലേക്ക് മാത്രമായി ക്രമീകരിക്കുക.

6.നടമാളിക ഓട്ടോസ്റ്റാൻഡ് താഴെ റോഡിലേക്ക് ഇറക്കി നാല് വാഹനങ്ങൾ മാത്രം നടമാളിക റോഡിൽ പാർക്ക് ചെയ്യുക.

7.അനധികൃതമായി പെർമിറ്റില്ലാതെ നഗരത്തിൽ സർവീസ് നടത്തുന്ന ഓട്ടോകൾ നിറുത്തലാക്കുക.

8.സ്റ്റോപ്പുകളിലല്ലാതെ നിറുത്തുന്ന ബസുകൾക്കെതിരെ നടപടി സ്വീകരിക്കുക.

9.നഗരപരിധിയിലെ ഓട്ടോകൾക്ക് കൃത്യമായി സ്റ്റിക്കറും നമ്പറും നൽകുക.

10.പച്ചക്കറി മാർക്കറ്റിലെ റോഡ് പടിഞ്ഞാറുനിന്നും കിഴക്കോട്ട് വൺവേ ആക്കുക.

11.ടൗണിലെ ഓട്ടോ സ്റ്റാൻഡ് നിലവിൽ രണ്ടെണ്ണമുള്ളത് ധർമർ കോവിലിനു സമീപത്തെ ഒറ്റ സ്റ്റാൻഡാക്കി മാറ്റുകയും ഓട്ടോകൾ ഫാഷൻ വേൾഡ് എന്ന കടയുടെ മുൻവശം വരെ മാത്രമായി നിറുത്തുകയും ചെയ്യുക.

12.ടൗണിൽ കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകൾ ക്വാളിറ്റി ബേക്സ് കടയുടെ മുമ്പിലും പാലക്കാട് ഭാഗത്തേക്കുള്ള ബസുകൾ സനഫ് കോംപ്ലക്സിന്റെ മുൻവശത്തും സ്ഥാപിക്കുക.

13.ടിപ്പുസുൽത്താൻ റോഡിലെ ബസ് സ്റ്റോപ്പ് കുറച്ചു മന്നോട്ടുനീക്കി അലവി സ്റ്റോറിനു മുന്നിലേക്കും ടിപ്പു റോഡിൽനിന്നും വരുന്ന ബസുകൾ ക്വാളിറ്റി ബേക്സിനു മുമ്പിലും മാത്രമായി സ്റ്റോപ്പ് അനുവദിക്കുക.

14.കോടതിപ്പടിയിൽ കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകൾ ഇമേജ് മൊബൈൽസിനു മുമ്പിലും പാലക്കാടേക്കുള്ള ബസുകൾ ഗോൾമെഡൽ സ്വിച്ച് ആൻഡ് സിസ്റ്റം കടയുടെ മുൻവശത്തേക്കും മാറ്റി സ്ഥാപിക്കുക.

15.കോടതിപ്പടിയിൽ മുല്ലാസിനു മുമ്പിലെ ഓട്ടോസ്റ്റാൻഡ് മാറ്റി, ഒരേസമയം മൂന്ന് ഓട്ടോകൾക്കു മാത്രം റോഡിൽ പാർക്ക് ചെയ്യുക. ബാക്കിയുള്ളവ എക്‌സൈസ് ഓഫീസ് റോഡിലേക്ക് ഇറക്കി നിറുത്തുക.

16.ചങ്ങലീരി ഭാഗത്തേക്ക് പോകുന്ന ബസുകളുടെ സ്റ്റോപ്പ് കോടതിയുടെ മുൻവശത്തെ ജ്യോതി സൂപ്പർമാർക്കറ്റിന്റെ മുൻവശത്ത് സ്ഥലസൗകര്യമനുസരിച്ച് ക്രമീകരിക്കുക.

17.ചങ്ങലീരി ഭാഗത്തുനിന്നും വരുന്ന ചെറുവാഹനങ്ങൾ (ഓട്ടോ, ഗുഡ്സ്, ജീപ്പ്, കാർ, ടിപ്പർ) നമ്പിയാകുന്ന് റോഡിലൂടെ തിരിഞ്ഞ് ഹൈവേയിൽ പ്രവേശിക്കുക.

18.കോടതിപ്പടിയിലെ സീബ്രാലൈൻ സാമിയ സിൽക്സിനു മുന്നിലേക്കുമാറ്റി സ്ഥാപിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, MANNARKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.